INDIA

'ചോദ്യച്ചോർച്ച' പ്രതികളെ വെറുതെ വിടില്ല; നിർണായക പ്രതികരണവുമായി പ്രധാനമന്ത്രി

ഒടുവിൽ പരീക്ഷക്രമക്കേടിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ഒടുവിൽ പരീക്ഷക്രമക്കേടിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യച്ചോർച്ചയും ക്രമക്കേടുകളും ഗുരുതര വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. വിദ്യാർഥികളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, പരീക്ഷാ ക്രമക്കേടിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നതോടെ പാർലമെന്റിലും രാഷ്ട്രീയ രംഗത്തും ചർച്ചകൾ തുടരുകയാണ്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരീക്ഷാ സംവിധാനത്തിൽ വിശ്വാസം പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Comments

Be the first to comment.