വേൾഡ്ടുഡേ

ലോകമെമ്പാടുമുള്ള പ്രധാന സംഭവവികാസങ്ങൾ ഇവിടെ. രാജ്യാന്തര രാഷ്ട്രീയവും നയതന്ത്ര ബന്ധങ്ങളും, യുദ്ധവും സംഘർഷങ്ങളും, ഗൾഫ് രാജ്യങ്ങളിലെ വാർത്തകളും വിസ–തൊഴിൽ നിയമ മാറ്റങ്ങളും, അമേരിക്ക–യൂറോപ്പ്–ഏഷ്യ വിശേഷങ്ങൾ, ആഗോള സാമ്പത്തിക രംഗം, പ്രകൃതി ദുരന്തങ്ങൾ, പ്രവാസി മലയാളികളെ ബാധിക്കുന്ന വാർത്തകൾ എന്നിവ മലയാളത്തിൽ വായിക്കാം.

trump
വേൾഡ്ടുഡേ

തുർക്കിക്ക് എഫ്-35 വിൽക്കരുതെന്ന നെതന്യാഹുവിന്റെ ആവശ്യം തള്ളി ട്രംപ്; 'ഞങ്ങൾ എന്ത് വിൽക്കണമെന്ന് ആരും നിർദേശിക്കേണ്ട'

തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന നെതന്യാഹുവിന്റെ ആവശ്യം ട്രംപ് തള്ളി. "ഞങ്ങൾ എന്ത് വിൽക്കണമെന്ന് ആരും നിർദേശിക്കേണ്ട" എന്ന ട്രംപിന്റെ പ്രതികരണം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

trump1
വേൾഡ്ടുഡേ

വീണ്ടും ഇന്ത്യക്കാർക്ക് തിരിച്ചടി; ഗ്രേസ് പിരിയഡ് അവസാനിപ്പിക്കാൻ ട്രംപ് നീക്കം, യുഎസ് കമ്പനികൾക്കും തിരിച്ചടി

വിദേശ തൊഴിലാളികളെ വൻതോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐടി കമ്പനികൾക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം വലിയ തിരിച്ചടിയായേക്കും. ഗ്രേസ് പിരിയഡ് അവസാനിപ്പിച്ചാൽ ഇന്ത്യൻ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെയും കമ്പനികളെയും തീരുമാനം ബാധിച്ചേക്കും.

uae
വേൾഡ്ടുഡേ

അൾജീരിയ–യുഎഇ നയതന്ത്ര ബന്ധത്തിൽ വിള്ളൽ; അൾജീരിയയുടെ നീക്കത്തിൽ പ്രതികരിച്ച് യുഎഇ

അൾജീരിയയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനം താൽക്കാലികമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം. ലോകരാജ്യങ്ങളുമായി സഹകരണവും സൗഹൃദവും വളർത്തുന്ന നയമാണ് യുഎഇ പിന്തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി.

america
വേൾഡ്ടുഡേ

അമേരിക്കൻ ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ യുഎസ് ആക്രമണം

അമേരിക്കൻ ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതിന് പിന്നാലെ മേഖലയിൽ സംഘർഷം ശക്തമായി. ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിനിടെ ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതും ആശങ്ക വർധിപ്പിച്ചു.

russia crude oil
വേൾഡ്ടുഡേ

‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല’; നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എണ്ണ വാങ്ങുന്നത് നിർത്തിയത് കൊണ്ട് യുദ്ധം തീരില്ല എന്ന് എസ് ജയശങ്കർ പറഞ്ഞു.

fire
വേൾഡ്ടുഡേ

768 കോടിയുടെ ആയുധ കരാറിൽ വിവാദം; എസ്റ്റോണിയൻ പ്രതിരോധ മന്ത്രി രാജിവെച്ചു

2022 മുതൽ പ്രതിരോധ മന്ത്രി സ്ഥാനത്തുള്ള ഹാന്നോ പെവ്കുർ ബുധനാഴ്ചയാണ് രാജി സമർപ്പിച്ചത്. ആയുധ ഇടപാടിൽ ക്രമക്കേടുകൾ നടന്നതായി എസ്റ്റോണിയൻ നാഷണൽ ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെച്ചത്.

bla
വേൾഡ്ടുഡേ

'25 പാക് സൈനികരെ വധിച്ചു, മൂന്ന് സൈനിക വാഹനങ്ങൾ തകർത്തു'; അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

പാകിസ്ഥാൻ സൈന്യത്തിനെതിരായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. രണ്ട് ആക്രമണങ്ങളിലായി 25 പാക് സൈനികരെ കൊലപ്പെടുത്തിയെന്ന് അവകാശവാദം. മൂന്ന് സൈനിക വാഹനങ്ങൾ തകർത്തുവെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.

michale
വേൾഡ്ടുഡേ

ഇംഗ്ലണ്ട് ബാറ്റിങ് കോച്ച് സ്ഥാനം മൈക്ക് ഹസി നിരസിച്ചു; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കൺസൾട്ടന്റാകും

ഓസ്‌ട്രേലിയൻ മുൻ താരം മൈക്കൽ ഹസി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് ആകാനുള്ള അവസരം നിരസിച്ചു. പകരം, ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പാർട്ട് ടൈം കൺസൾട്ടന്റായി അദ്ദേഹം പ്രവർത്തിക്കും.

gold
വേൾഡ്ടുഡേ

ഇന്നലെ ചാഞ്ചാട്ടം, ഇന്ന് നേരിയ കുറവ്; സ്വർണം ഗ്രാമിന് 280 രൂപ കുറഞ്ഞു; വെള്ളിവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒരു പവന് 1,11,480 രൂപയാണ് വില. ഇന്നലെ രാവിലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.

times
വേൾഡ്ടുഡേ

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ് കുത്തേറ്റ് മരിച്ചു; അക്രമിയായ 49കാരിയെ വെടിവെച്ച് കൊന്നു

അമേരിക്കയിലെ ടൈംസ് സ്ക്വയറിൽ ഉണ്ടായ കത്തിക്കുത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ് കൊല്ലപ്പെട്ടു. 32കാരിയായ എറിൻ പിയാസെന്റി ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതിയായ സ്ത്രീയെ വെടിവെച്ച് കൊലപ്പെട്ടു

warning to indian students regarding US visas.
വേൾഡ്ടുഡേ

'യുഎസ് ഇപ്പോൾ മരിച്ചുകഴിഞ്ഞു, ഇങ്ങോട്ട് ആരും വരേണ്ട'; ഇന്ത്യൻ യുവാവിന്റെ മുന്നറിയിപ്പ്, വിസാ നയം ചർച്ചയാകുന്നു

അമേരിക്കയിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ യുവാവ് അനുഷ്ക് ശർമ. യുഎസിലെ വിസ, തൊഴിൽ നയങ്ങളിലെ അനിശ്ചിതത്വം കാരണം മറ്റ് രാജ്യങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. സിപിടി, ഒപിടി, എച്ച് 1 ബി വിസകളിലെ മാറ്റങ്ങളാണ് പ്രധാന ആശങ്കയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

trump
വേൾഡ്ടുഡേ

മഡൂറോയെ പിടികൂടിയതിന് പിന്നാലെ യുഎസിന്റെ അടുത്ത നീക്കം; വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ പ്രഖ്യാപിച്ച് ട്രംപ്

വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ശേഷം സുപ്രധാന നീക്കവുമായി അമേരിക്ക. വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ ഒപ്പുവെച്ചതായി ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം

khamenie
വേൾഡ്ടുഡേ

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാൻ; ഡോളറിനെ ഒഴിവാക്കി ഉത്പാദനം വർധിപ്പിക്കണമെന്ന് പരമോന്നത നേതാവിന്റെ ആഹ്വാനം

ഇടപാടുകളിൽ നിന്ന് ഡോളറിനെ ഘട്ടം ഘട്ടമായി ഒഴിവാക്കണമെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിച്ച് സ്വയം പര്യാപ്തമായ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കണമെന്നും മുജ്തബ ഖമനെയി ആവശ്യപ്പെട്ടു. ശത്രുരാജ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

flood
വേൾഡ്ടുഡേ

രക്ഷാപ്രവർത്തനത്തിന് വിദേശസഹായം വേണ്ടെന്ന് പറഞ്ഞ നേപ്പാൾ നിലപാട് മാറ്റി; സഹായം തേടാമെന്ന് പുതിയ അറിയിപ്പ്

കഴിഞ്ഞദിവസമാണ് ദുരന്തഭൂമിയിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകസംഘങ്ങളുടെ സഹായം ആവശ്യമില്ലെന്ന് നേപ്പാൾ അറിയിച്ചത്. ദുരന്തമേഖലകളിൽ തെരച്ചിൽ നടത്താനും മറ്റും തങ്ങളുടെ സംഘങ്ങൾ പ്രാപ്തരാണെന്നായിരുന്നു നേപ്പാളിന്റെ നിലപാട്. എന്നാൽ, അന്താരാഷ്ട്രതലത്തിൽ ഇത് വലിയ എതിർപ്പിന് കാരണമായി.

nepal 2
വേൾഡ്ടുഡേ

ചൈനയിൽ ഭൂചലനം; ടിബറ്റിൽ അണക്കെട്ട് തകർന്നു, നേപ്പാളിൽ വീണ്ടും പ്രളയഭീതി

നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്; രക്ഷാദൗത്യം നിർത്തിവെച്ചു, ത്രിശൂലിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

nepal
വേൾഡ്ടുഡേ

വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ വേണ്ടെന്ന് നേപ്പാൾ; പൊലീസും സുരക്ഷാസേനയും മതിയെന്ന് നിലപാട്

രക്ഷാപ്രവർത്തനത്തിന് വിദേശ സഹായം വേണ്ടെന്ന് നേപ്പാൾ; സുരക്ഷാ ഏജൻസികൾ പര്യാപ്തമെന്ന് സർക്കാർ

trump
വേൾഡ്ടുഡേ

അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ; സമാധാന പ്രതീക്ഷയ്ക്ക് വഴിയൊരുങ്ങുന്നു

അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ; സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും നിലപാട്. ഖത്തർ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നു. ഹോർമൂസ് കടലിടുക്ക് തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചതും പുതിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നു

trumb
വേൾഡ്ടുഡേ

‘ഹോർമുസ് കടലിടുക്ക് അമേരിക്കൻ ഭൂപ്രദേശം’; ഇറാനെ പ്രകോപിപ്പിച്ച് ട്രംപ്

ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഇറാനെ വീണ്ടും പ്രകോപിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിനെ 'അമേരിക്കൻ ഭൂപ്രദേശം' എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ ആണവായുധം കൈവശം വെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

international
വേൾഡ്ടുഡേ

രണ്ടാം ലാൻഡിങ് ശ്രമത്തിനിടെ റഡാർ ബന്ധം നഷ്ടപ്പെട്ടു; വിമാനം തകർന്നു, 8 മരണം

അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. റഡാർ കേന്ദ്രത്തിൽ അറ്റകുറ്റപ്പണിക്കായി വിദഗ്ധരെ കൊണ്ടുവന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആങ്കറേജിൽ നിന്ന് 725 കിലോമീറ്റർ പടിഞ്ഞാറുള്ള 'കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപത്താണ് ദാരുണമായ അപകടം.

trumb
വേൾഡ്ടുഡേ

ഇറാനെതിരായ ട്രംപിന്റെ ഉപരോധ ആഹ്വാനം തള്ളി ചൈന; ‘സമ്മർദതന്ത്രമല്ല പരിഹാരം’

ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണി ചൈന തള്ളി. ഉപരോധമല്ല, നയതന്ത്രമാണ് പരിഹാരമെന്ന് ചൈന വ്യക്തമാക്കി.

turtle
വേൾഡ്ടുഡേ

കൃത്രിമ വെളിച്ചം വില്ലനായി; ഫ്ലോറിഡ തീരത്ത് 55 കടലാമക്കുഞ്ഞുങ്ങൾ ചത്തനിലയിൽ

സമുദ്രത്തിലേക്ക് പോകുന്നതിന് പകരം കൃത്രിമ വെളിച്ചം കണ്ട് റോഡിലേക്ക് ഇഴഞ്ഞുനീങ്ങിയ 55 കടലാമക്കുഞ്ഞുങ്ങൾ ചത്തു

iran
വേൾഡ്ടുഡേ

യുദ്ധനാശത്തിന് ആര് നഷ്ടപരിഹാരം നൽകും? ട്രംപും ഇറാനും നേർക്കുനേർ

ഹോർമുസ് കടലിടുക്കിലെ കപ്പൽപാത തുറക്കുന്നതിന് മുൻപ് യുദ്ധനഷ്ടപരിഹാരം നൽകണമെന്നും ഉപരോധങ്ങളും ഭീഷണികളും പിൻവലിക്കണമെന്നും ഇറാന്റെ ആവശ്യം. നിർണായക നിലപാടുമായി ഇറാൻ; സംഘർഷം കൂടുതൽ രൂക്ഷമാകുമോ?

sea
വേൾഡ്ടുഡേ

ഉഷ്ണതരംഗം, പിന്നാലെ കാട്ടുതീയും; ചരിത്രസാക്ഷിയായ ഡന്യൂബ് നദി വറ്റിവരളുന്നു

🌍 യൂറോപ്പിലെ ചരിത്രസാക്ഷിയായ ഡന്യൂബ് നദി വറ്റിവരളുന്നു. ജലനിരപ്പ് കുറഞ്ഞതോടെ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകളും പഴയ കപ്പലുകളും പുരാതന മാമത്തിന്റെ ഫോസിൽ അവശിഷ്ടങ്ങളും പുറത്തുവന്നു. ഉഷ്ണതരംഗവും കാട്ടുതീയും യൂറോപ്പിൽ കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

men
വേൾഡ്ടുഡേ

ആഘോഷിക്കാൻ സ്റ്റേജിൽ; കയ്യടിക്ക് പകരം 'ശമ്പളവർധന വേണം' മുദ്രാവാക്യം, കുലുങ്ങാതെ സി.ഇ.ഒ; വീഡിയോ വൈറൽ

കയ്യടിക്ക് പകരം മുഴങ്ങിയത് 'ശമ്പളവർധന വേണം' എന്ന മുദ്രാവാക്യം. എച്ച്.സി.എൽ വാർഷികാഘോഷ വേദിയിൽ ജീവനക്കാരുടെ പ്രതിഷേധത്തിനിടയിലും ശാന്തത കൈവിടാതെ സി.ഇ.ഒ സി. വിജയകുമാർ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.