ഇന്ത്യ

ഏറ്റവും പുതിയ ദേശീയ വാർത്തകൾ — രാഷ്ട്രീയം, പാർലമെന്റ്, തിരഞ്ഞെടുപ്പ്, സുപ്രീം കോടതി വിധികൾ, സർക്കാർ പദ്ധതികൾ, സംസ്ഥാന വാർത്തകൾ

udf
ഇന്ത്യ

കെപിസിസി അധ്യക്ഷൻ ‘ഫുൾ ടൈം’ വേണമെന്ന നിബന്ധന; ചോദ്യം ചെയ്ത് കൊടിക്കുന്നിൽ സുരേഷ്

‘ഫുൾ ടൈം’ കെപിസിസി അധ്യക്ഷൻ എന്ന നിബന്ധനയിൽ വ്യക്തതയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്. പാർട്ടി ഇതുസംബന്ധിച്ച് വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംപിമാരും എംഎൽഎമാരും ആയിരുന്നപ്പോഴാണ് പലരും കെപിസിസി അധ്യക്ഷന്മാരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

gopi
ഇന്ത്യ

ഒടുവിൽ സമ്മതിച്ചു? ഇ–20 ഇന്ധനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സുരേഷ് ഗോപി

ഇ-20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളുടെ എണ്ണം സർക്കാർ വിലയിരുത്തിയിട്ടില്ലെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിഷേധങ്ങൾക്കിടെ മറുപടി പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

Man
ഇന്ത്യ

'ജോലി പോയി, വീട്ടിലെത്തണം, പണമില്ല'; ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുട്ടിയെ ചേർത്ത് പിടിച്ച് ടിടിഇ

ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുട്ടിയാത്രക്കാരനെ ശാസിക്കാതെ ചേർത്ത് പിടിച്ച ടിടിഇയുടെ കരുതൽ സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെ ഈ നിമിഷത്തിന് കൈയടിച്ച് നെറ്റിസൺസ്. ❤️🚆

man
ഇന്ത്യ

പനി ബാധിച്ച് ഭാര്യ മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭർത്താവ്

ചികിത്സാപ്പിഴവിൽ ഭാര്യ മരിച്ചെന്ന ആരോപണം; പ്രകോപിതനായ ഭർത്താവ് ആശുപത്രിക്ക് തീയിട്ടു, വൻ ദുരന്തം ഒഴിവായി.

Hacker
ഇന്ത്യ

ഓൺലൈൻ പരസ്യങ്ങളിലൂടെ ആഗോളതലത്തിൽ ചാരപ്രവർത്തനം നടത്തിയെന്ന് ഇസ്രയേലിനെതിരെ ആരോപണം; വിവരങ്ങൾ ചോർത്തിയ പരസ്യ ഏജൻസിക്ക് വിലക്ക്

ഇസ്രയേൽ ആസ്ഥാനമായുള്ള ഡിസ്‌കവർ ടെക് എന്ന പരസ്യ ഏജൻസി ഓൺലൈൻ പരസ്യങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചതായി റിപ്പോർട്ട്. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാത്തവരുടെ വിവരങ്ങൾ പോലും ശേഖരിച്ചെന്നും പെന്റഗൺ, അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) എന്നിവയെയും ലക്ഷ്യമിട്ടെന്നുമാണ് ആരോപണം. സുരക്ഷാ ആശങ്കകളെ തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ കമ്പനിക്ക് വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

 Supreme Court and Enforcement Directorate
ഇന്ത്യ

മാസപ്പടി കേസ്: പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് അഭിഭാഷകൻ; അറസ്റ്റ് ഉണ്ടാകില്ലെന്ന് സുപ്രീം കോടതി ജഡ്ജി

മാസപ്പടി കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. എന്നാൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അറസ്റ്റ് ഉണ്ടാകില്ലെന്ന ജഡ്ജിയുടെ പരാമർശവും കേസിലെ വാദത്തിനിടെ ശ്രദ്ധേയമായി.

Cockroach Effigy Burn Delhi
ഇന്ത്യ

ദസറ ആഘോഷത്തിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

രാജ്യതലസ്ഥാനത്ത് സിജെപി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ദസറ ആഘോഷങ്ങളുടെ ഭാഗമായി രാംലീല മൈതാനത്ത് 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കാൻ തീരുമാനം. രാവണൻ, കുംഭകർണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പമാണ് പാറ്റയുടെ കോലവും ദഹിപ്പിക്കുക. രാംലീല കമ്മിറ്റിയുടേതാണ് തീരുമാനം.

rahul, neha, priyanka
ഇന്ത്യ

നേഹ ബോറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിൽ കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലും അതൃപ്തിയെന്ന് റിപ്പോർട്ട്; ഐസയെ ഉയർത്തിക്കാട്ടുന്നതിൽ രാഹുൽ ഗാന്ധിക്കെതിരെയും വിമർശനം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നതിൽ കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലും അതൃപ്തിയെന്ന് റിപ്പോർട്ട്. ഐസയെ ഉയർത്തിക്കാട്ടുന്ന രാഹുലിന്റെ നിലപാടിനെതിരെ സഖ്യത്തിനുള്ളിൽ വിമർശനം ഉയരുന്നതായാണ് സൂചന.

Own
ഇന്ത്യ

പഞ്ചാബിൽ പാകിസ്ഥാൻ അടയാളങ്ങളുള്ള ലഹരിമരുന്ന് പിടികൂടി; സ്ത്രീയടക്കം രണ്ടുപേർ അറസ്റ്റിൽ

പഞ്ചാബിൽ പാകിസ്ഥാൻ അടയാളങ്ങളുള്ള 7.8 കിലോഗ്രാം ഹെറോയിനുമായി സ്ത്രീയടക്കം രണ്ടുപേർ അറസ്റ്റിൽ. അന്താരാഷ്ട്ര വിപണിയിൽ 40 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. വടാല ഗ്രാമത്തിലെ ഗുർപന്ത്, ഗുർദാസ്പൂർ ധിയാൻപൂർ സ്വദേശിനി ഹർമൻജീത് കൗർ എന്നിവരാണ് പിടിയിലായത്.

Abhijith Rahul
ഇന്ത്യ

സംയുക്ത പ്രക്ഷോഭത്തിന് അഭിജിത്ത് ദീപ്കെയുടെ പിന്തുണ തേടി രാഹുൽ ഗാന്ധി; ചായസത്കാരത്തിന് ക്ഷണിച്ചതായി റിപ്പോർട്ട്

കോക്ക്റോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത്ത് ദീപ്കെയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിച്ച ചായസത്കാരത്തിലേക്ക് കോൺഗ്രസ് ക്ഷണിച്ചതായി റിപ്പോർട്ട്. സംയുക്ത പ്രക്ഷോഭങ്ങൾക്കായി ദീപ്കെയുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്ഷണമെന്നാണ് സൂചന.

Sir Image
ഇന്ത്യ

പോരാട്ടം തുടരും; ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാർച്ച് വിജയിപ്പിച്ചവർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ റാലിയിൽ പങ്കെടുത്ത നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾ ഒരേ ലക്ഷ്യത്തിലേക്കുള്ളതാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

2
ഇന്ത്യ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ രണ്ടാം ജന്തർ മന്തർ പ്രക്ഷോഭം; ദീപക് ഉൾപ്പെടെയുള്ളവർ ഡൽഹിയിലേക്ക്, കനത്ത സുരക്ഷയിൽ തലസ്ഥാനം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ രണ്ടാം ജന്തർ മന്തർ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. രാവിലെ 10 മണിയോടെ പ്രതിഷേധക്കാർ ജന്തർ മന്തറിൽ എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭിജിത് ദീപ്കെ ആശങ്ക പ്രകടിപ്പിച്ചു.

1
ഇന്ത്യ

മന്ത്രിമാർക്കും എംപിമാർക്കും പുതിയ വാഹനം വാങ്ങാൻ 31 ലക്ഷം രൂപ വരെ ചെലവഴിക്കാം; ഉത്തരവിറക്കി കർണാടക സർക്കാർ

കർണാടകത്തിൽ മന്ത്രിമാർക്കും എംപിമാർക്കും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി വർധിപ്പിച്ച് സംസ്ഥാന സർക്കാർ. നിലവിലെ 26 ലക്ഷം രൂപയിൽ നിന്ന് 31 ലക്ഷം രൂപയായാണ് പരിധി ഉയർത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും സർക്കാർ പുറത്തിറക്കി.

closed
ഇന്ത്യ

മുൻകരുതൽ നടപടിയുടെ ഭാഗമായി 250 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; ന്യൂഡൽഹി, നിസാമുദ്ദീൻ സ്റ്റേഷനുകൾ അടച്ചു

ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി മുൻകരുതൽ നടപടിയുടെ ഭാഗമായി 250ലധികം ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയതായി റിപ്പോർട്ട്. ഒക്ടോബർ 9, 10 തീയതികളിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കുള്ള സർവീസുകളെയാണ് നടപടി ബാധിച്ചത്. അപ്രതീക്ഷിതമായ ട്രെയിൻ റദ്ദാക്കൽ ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Moodii
ഇന്ത്യ

സിജെപി ജന്തർ മന്തർ പ്രക്ഷോഭം: ഡൽഹിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതായി റിപ്പോർട്ട്; ‘സമരം തുടങ്ങും മുമ്പേ മോദി പരാജയം സമ്മതിച്ചു’വെന്ന് ദീപ്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. മോദി ഏകാധിപതിയാണെന്നും പ്രതിഷേധത്തെ ഭയപ്പെടുകയാണെന്നും ദീപ്കെ ആരോപിച്ചു. ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Polices
ഇന്ത്യ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ആയിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്; നടപടി പുലർച്ചെ മുതൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്തർ പ്രക്ഷോഭത്തിന് മുന്നോടിയായി ഡൽഹിയിൽ ആയിരത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കിയതെന്നാണ് വിവരം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

rahul
ഇന്ത്യ

ഇന്ത്യയുടെ യഥാർത്ഥ ബോസ് അംബാനിയാണോ?’; മസ്കിന്റെ ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി, പിന്തുണച്ച് രേവന്ത് റെഡ്ഡി

സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ അനുമതി ലഭിക്കുന്നത് വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഇലോൺ മസ്ക്. ഇന്ത്യയുടെ യഥാർത്ഥ ബോസ് അംബാനിയാണോ എന്ന മസ്കിന്റെ ചോദ്യത്തിന് മറ്റൊരാൾ കൂടിയുണ്ടെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി. രാഹുലിന്റെ പ്രതികരണത്തെ പിന്തുണച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രംഗത്തെത്തി.

Fastag.
ഇന്ത്യ

ഫാസ്‌ടാഗ് നിയമങ്ങളിൽ നിർണായക മാറ്റം; ടോൾ ഇളവ് ലഭിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

ഭിന്നശേഷിക്കാർക്ക് ടോൾ ഇളവ് ലഭിക്കുന്ന ഡിസ്കൗണ്ട് ഫാസ്‌ടാഗിന്റെ കാലാവധി സംബന്ധിച്ച നിയമങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. പുതിയ വ്യവസ്ഥ പ്രകാരം വൈകല്യത്തിന്റെ ശതമാനമനുസരിച്ച് മൂന്ന് മുതൽ അഞ്ച് വർഷം വരെ ഫാസ്‌ടാഗിന് സാധുത ലഭിക്കും. ഇതോടെ വർഷംതോറും പുതുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും.

image
ഇന്ത്യ

ബഹിരാകാശ മേഖലയിലെ നയമാറ്റങ്ങളിൽ ആശങ്ക; ഐഎസ്ആർഒയുടെ ഭാവിയിൽ ആശങ്കയറിയിച്ച് പെൻഷനേഴ്സ് അസോസിയേഷൻ

ഇന്ത്യൻ ബഹിരാകാശ മേഖലയിലെ പുതിയ നയമാറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐഎസ്ആർഒ പെൻഷനേഴ്സ് അസോസിയേഷൻ. ഐഎസ്ആർഒയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന സംശയവും വിരമിച്ച ശാസ്ത്രജ്ഞരും ജീവനക്കാരും ഉന്നയിച്ചു.

Dellhi
ഇന്ത്യ

യു.എസ്. താരിഫ് ഭീഷണിക്കിടെ ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി; വ്യാപാരവും ആഗോള വിഷയങ്ങളും ചർച്ചയായി

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

upi.
ഇന്ത്യ

‘നോ യുപിഐ ഡേ’ പ്രതിഷേധത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി; തീരുമാനം നിർമല സീതാരാമനുമായുള്ള ചർച്ചയ്ക്ക് പിന്നാലെ

ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ‘നോ യുപിഐ ഡേ’ പ്രതിഷേധത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി. ₹2000-ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

India..
ഇന്ത്യ

ജോലിയുള്ള ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടോ? മലയാളി ദമ്പതിമാരുടെ തർക്കം സുപ്രീംകോടതിയിൽ; ഭർത്താവിനെതിരെ കോടതിയലക്ഷ്യ നടപടി

ജോലിയുള്ള ഭാര്യയ്ക്ക് ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ? മലപ്പുറം സ്വദേശിയായ ജയപ്രകാശും പത്തനംതിട്ട സ്വദേശിനിയും തമ്മിലുള്ള വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട ഈ ചോദ്യം സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. വിവാഹമോചന നടപടികളുടെ ഭാഗമായാണ് ജീവനാംശം സംബന്ധിച്ച തർക്കം രാജ്യത്തെ പരമോന്നത കോടതിയിലെത്തിയത്.

Modighi
ഇന്ത്യ

പ്രധാനമന്ത്രി ട്രോളുകൾ കണ്ട് നടപടിയെടുക്കുന്നു; വിദ്യാർഥികൾ ചിന്തിക്കുന്നതും ചോദ്യം ചോദിക്കുന്നതും അവർ ആഗ്രഹിക്കുന്നില്ല

വിദ്യാർഥികൾ ചിന്തിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും ഭരണകൂടം ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംവിധാനവും വിദ്യാഭ്യാസത്തെ എതിർക്കുന്നതെന്നും വിമർശനം.

BHK
ഇന്ത്യ

1 ബി.എച്ച്.കെ ഫ്ലാറ്റുകൾ എവിടെ? ആവശ്യക്കാർ ഏറെയെങ്കിലും നിർമാണത്തിൽ ബിൽഡർമാർക്ക് മടി

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ 1 ബി.എച്ച്.കെ ഫ്ലാറ്റുകളുടെ ലഭ്യത കുറയുന്നു. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും നിർമാണച്ചെലവും ലാഭവിഹിതവും കണക്കിലെടുത്ത് വലിയ ഫ്ലാറ്റുകൾക്ക് മുൻഗണന നൽകുകയാണ് ബിൽഡർമാർ.