തിരുവനന്തപുരം

തലസ്ഥാന ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ ഇവിടെ. നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, കാട്ടാക്കട, ചിറയിൻകീഴ്, വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക വിശേഷങ്ങൾ, കോർപ്പറേഷൻ–തദ്ദേശ സ്ഥാപന വാർത്തകൾ, സെക്രട്ടേറിയറ്റ്–സർക്കാർ ഉത്തരവുകളും ഭരണ വാർത്തകളും, വിഴിഞ്ഞം തുറമുഖ വികസനം, ടെക്നോപാർക്കും ഐടി മേഖലയും, ഐഎസ്ആർഒ–വിഎസ്എസ്‌സി ബഹിരാകാശ വാർത്തകൾ, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യ രംഗം, ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ഉത്സവങ്ങളും, കോവളം–വർക്കല ടൂറിസം എന്നിവ മലയാളത്തിൽ വായിക്കാം.

ANUPAMA
തിരുവനന്തപുരം

മന്ത്രിയുടെ ഓഫീസുമായി ഭിന്നതയെന്ന് റിപ്പോർട്ട്; ടി.വി. അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി

ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്ന് ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ സ്ഥാനത്തുനിന്ന് മാറ്റിയതായി റിപ്പോർട്ട്. പകരം ഡി. ബാലമുരളിയെ പുതിയ ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ടി.വി. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് മാറ്റിനിയമിച്ചത്.

waqf board
തിരുവനന്തപുരം

വഖഫ് ബോർഡിൽ സമവായം; എ.പി. വിഭാഗത്തിനും പ്രാതിനിധ്യം, നിർദേശിക്കുന്ന വ്യക്തിക്ക് അംഗത്വം നൽകും

വഖഫ് ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സമവായമായതായി റിപ്പോർട്ട്. എ.പി. വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാനാണ് ധാരണ. മുഖ്യമന്ത്രിയും പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ സമവായ നീക്കങ്ങൾക്ക് പിന്നാലെ വഖഫ് മന്ത്രി ഇന്ന് വൈകിട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തും.

Rahul Sreelaka
തിരുവനന്തപുരം

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖക്കെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ ​ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നത് എന്നായിരുന്നു ആർ. ശ്രീലേഖയുടെ വിവാദ പരാമർശം. ആർ ശ്രീലേഖക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

KIFB
തിരുവനന്തപുരം

കിഫ്ബി സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയെന്ന് വിദഗ്ധ സമിതി; കടമെടുപ്പ് അവസാനിപ്പിക്കാൻ ശുപാർശ, റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

കിഫ്ബി സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാണെന്ന വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് പിന്നാലെ കടമെടുപ്പ് അവസാനിപ്പിക്കാനും ധനവകുപ്പിന്റെ നിയന്ത്രണം ശക്തമാക്കാനും ശുപാർശ. റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. അതേസമയം, കിഫ്ബിയുടെ പ്രവർത്തനരീതിയിൽ സമഗ്ര മാറ്റം വരുത്താനുള്ള നീക്കത്തെ പ്രതിപക്ഷം എതിർക്കുമെന്നാണ് സൂചന.

flat
തിരുവനന്തപുരം

സ്കൂൾ കെട്ടിട നിർമാണത്തിനായി മണ്ണെടുത്തതോടെ റോഡ് ഇടിഞ്ഞു; അപകടഭീഷണിയെ തുടർന്ന് ഫ്ലാറ്റിലെ 65 കുടുംബങ്ങളെ ഒഴിപ്പിച്ചു

സ്കൂൾ കെട്ടിട നിർമാണത്തിനായി മണ്ണെടുത്തതിനെ തുടർന്ന് റോഡ് ഇടിഞ്ഞ് അപകടഭീഷണി ഉയർന്ന സാഹചര്യത്തിൽ ഫ്ലാറ്റിലെ 65 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കാൻ സ്കൂൾ അധികൃതരോട് ജില്ലാ കളക്ടർ നിർദേശിച്ചു. മഴ ശക്തമായാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

bank issue
തിരുവനന്തപുരം

ഓൺലൈൻ റമ്മി കളിച്ച് കടക്കെണിയിൽ; കടം തീർക്കാൻ മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം രൂപ തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ

ഓൺലൈൻ റമ്മി കളിച്ച് ഉണ്ടായ കടം തീർക്കാൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം നാലാഞ്ചിറയിലെ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. കേസിൽ ബാങ്കിലെ ഗോൾഡ് അപ്രൈസറും അറസ്റ്റിലായി. പൊലീസുകാരന്റെ ഭാര്യയും അമ്മയും കേസിൽ പ്രതികളാണ്.

Citizens
തിരുവനന്തപുരം

മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണ ബിൽ ഇന്ന് നിയമസഭയിൽ; മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കും

മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ നിയമവ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുകയാണ് ബില്ലിന്റെ ലക്ഷ്യം.

...
തിരുവനന്തപുരം

തിരുവനന്തപുരം സംഘർഷം; വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം, പിണറായി സ്ഥലത്ത്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് മർദ്ദനം നടന്നെന്ന ആരോപണത്തെ തുടർന്ന് പാളയത്ത് സംഘർഷം. സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്ഥലത്തെത്തി പൊലീസിനെതിരെ ആസൂത്രിത നടപടിയെന്ന ആരോപണം ഉന്നയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതിഷേധത്തിന് സാധ്യത.

saar
തിരുവനന്തപുരം

‘മാണി സി കാപ്പനെ അയോഗ്യനാക്കണം’; പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം ചെയ്യണമെന്ന് സ്പീക്കർക്ക് കത്ത്

പരാതിക്കാരനായ ദിനേശ് മേനോന്റെ അഭിഭാഷകനാണ് സ്പീക്കർക്ക് കത്ത് നൽകിയത്. മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നും പാലാ നിയമസഭാ മണ്ഡലത്തിലെ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

cpim
തിരുവനന്തപുരം

തോൽവി വിലയിരുത്തൽ റിപ്പോർട്ടിൽ രൂക്ഷവിമർശനം; സിപിഎം വിശാല സംസ്ഥാന സമിതിയിൽ ആശയക്കുഴപ്പം

വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനിരിക്കുന്ന കരട് റിപ്പോർട്ടിൽ തോൽവിയുടെ കാരണങ്ങൾ ഒഴിവാക്കി സംഘടനാ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയെന്നാണ് വിമർശനം. വീഴ്ചകൾ വ്യക്തമായി പരാമർശിക്കാത്ത റിപ്പോർട്ട് തിരുത്തലിന് എങ്ങനെ സഹായിക്കുമെന്ന ചോദ്യവും സംസ്ഥാന സമിതിയിൽ ഉയർന്നു.

gold
തിരുവനന്തപുരം

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു, പവന് ഇടിഞ്ഞത് 1360 രൂപ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപ കുറഞ്ഞ് ഒരു പവന് 1,13,520 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വൻ വർധനവിന് ശേഷമാണ് ഈ വിലയിടിവ്.

teachers day
തിരുവനന്തപുരം

വിസിമാരെ വിമർശിച്ച് മന്ത്രി റോജി എം ജോൺ, ചില‍ർ സംഘപരിവാർ വേദിയിലേക്ക് ചുരുങ്ങുന്നു; വിഭജന രാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പ്

അധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന മന്ത്രി റോജി എം. ജോൺ, വിദ്യാഭ്യാസ രംഗത്തെ വർധിച്ചുവരുന്ന രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കും എതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. അറിവുകൊണ്ട് ഇരുട്ടിനെ അകറ്റി മാനവികതയും ഭരണഘടനാ മൂല്യങ്ങളും നെഞ്ചോട് ചേർക്കാൻ പഠിപ്പിക്കുന്ന അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.

binbin babu
തിരുവനന്തപുരം

പിഎം ശ്രീ പദ്ധതിയിൽ വിമർശനം; “വി ഡി സതീശന് പഴയ വാക്കുകളെല്ലാം വിഴുങ്ങണം” — ജോൺ ബ്രിട്ടാസ് എംപി

പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ വി ഡി സതീശൻ നിലപാട് മാറ്റുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. ലീഗിലും കോൺഗ്രസിലും പദ്ധതിക്കെതിരെ എതിർപ്പുയർന്നതോടെ യുഡിഎഫിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. രാഷ്ട്രീയ സമവായമില്ലാത്തത് സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നു.

summa thomas
തിരുവനന്തപുരം

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല്: രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.

death
തിരുവനന്തപുരം

തിരുവോണ നാളിൽ കുളത്തിൽ വീണ നിലയിൽ കണ്ടെത്തി; ചികിത്സയിലായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ സ്വദേശി അജിത് കുമാ‍ർ ആണ് മരിച്ചത്.മരിയാപുരം പോച്ചക്കുളത്ത് തുണി കഴുകുവാന്‍ പോയതിനിടെയാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം

ദഫ്‌മുട്ട് കഴിഞ്ഞ് മടങ്ങിയവരെ വാഹനം തടഞ്ഞ് മർദിച്ചു; യുവാക്കൾക്കായി അന്വേഷണം

തിരുവനന്തപുരം കഴക്കൂട്ടത്ത് നബിദിനാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. പാറക്കരി സ്വദേശികളായ നാലുപേർക്കായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

kurup
തിരുവനന്തപുരം

പ്രചരിച്ച ചിത്രം ദാമോദര മേനോന്റേത്; കേരള പൊലീസ് സ്ഥിരീകരിച്ചു

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം തൃശൂർ സ്വദേശിയായ ദാമോദര മേനോന്റേതെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങൾ ചിത്രം തിരിച്ചറിഞ്ഞതായും ദാമോദര മേനോനുമായി പൊലീസ് ഫോണിൽ സംസാരിച്ചതായും സ്പെഷ്യൽ ബ്രാഞ്ച് എസിപി അറിയിച്ചു.

gold
തിരുവനന്തപുരം

കേരളത്തിൽ സ്വർണവില കുറഞ്ഞു; വെള്ളിവില മാറ്റമില്ലാതെ, ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കുറഞ്ഞ് 14,940 രൂപയും ഒരു പവന് 1,19,520 രൂപയുമായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

suicide
തിരുവനന്തപുരം

നഗരത്തിലെ കുളത്തിൽ ചാടിയ മധ്യവയസ്കനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

രാവിലെ കുളത്തിലേക്ക് ചാടിയ മധ്യവയസ്കൻ കുളത്തിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന മണ്ഡപത്തിലൂടെ നടക്കുന്നതും വീണ്ടും ചാടാൻ ശ്രമിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തി ഇയാളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ചെയ്തു.

k muralidaran
തിരുവനന്തപുരം

വട്ടിയൂർക്കാവിൽ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്; മന്ത്രി കെ. മുരളീധരൻ

വട്ടിയൂർക്കാവിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കും; ഡെങ്കിപ്പനി, ചിക്കൻഗുനിയ പ്രതിരോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

death
തിരുവനന്തപുരം

എക്സൈസിനെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടവ പൊട്ടക്കുളം സ്വദേശി ഷഹാൻ ആണ് മരിച്ചത്. മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് എക്സൈസ് സംഘത്തെ കണ്ടതിനെ തുടര്‍ന്ന് യുവാവ് കായലിൽ ചാടിയത്.

thiruvanathapuram
തിരുവനന്തപുരം

അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് തിരുവനന്തപുരം നഗരസഭ; പരിശോധനയ്ക്ക് നേരിട്ടിറങ്ങി മേയർ

അനധികൃത നിർമാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ നടപടി ശക്തമാക്കി; മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന. നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി.

rashtriyam
തിരുവനന്തപുരം

കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വാഹനാപകടം; തമിഴ്നാട് രജിസ്ട്രേഷൻ കാർ ഇടിച്ച് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം

പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടറിൽ ഇടിച്ച് തെറിച്ചുവീണ ഹോട്ടൽ ജീവനക്കാരൻ പ്രദീപിന് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തിൽ മുഖം റോഡിലടിച്ചാണ് പ്രദീപ് വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.