
യാത്രയ്ക്കിടെ നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ട് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ
യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. 🚌❤️




