കൊച്ചി

എറണാകുളം ജില്ലയിലെ ഏറ്റവും പുതിയ വാർത്തകൾ ഇവിടെ. കൊച്ചി, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, അങ്കമാലി, കളമശ്ശേരി, പറവൂർ, കോതമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക വിശേഷങ്ങൾ, കൊച്ചി കോർപ്പറേഷൻ–തദ്ദേശ സ്ഥാപന വാർത്തകൾ, കൊച്ചി മെട്രോ–വാട്ടർ മെട്രോ അപ്ഡേറ്റുകൾ, തുറമുഖവും വ്യവസായ മേഖലയും, ഐടി–സ്റ്റാർട്ടപ്പ് വാർത്തകൾ, നെടുമ്പാശ്ശേരി വിമാനത്താവളം, ഗതാഗതവും റോഡ് വികസനവും, വിദ്യാഭ്യാസ–ആരോഗ്യ രംഗം, കലാ–സാംസ്കാരിക പരിപാടികൾ എന്നിവ മലയാളത്തിൽ വായിക്കാം.

vd5
കൊച്ചി

അന്തരിച്ച മാധ്യമപ്രവർത്തകനെതിരെയും സൈബർ ആക്രമണം; കുറ്റക്കാർക്കെതിരെ കർശന നടപടി

സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളത്തിന്റെ ഉന്നതമായ സാമൂഹിക സംസ്കാരത്തിന് കളങ്കമെന്ന് മുഖ്യമന്ത്രി. ആരെതിരെയായാലും നിന്ദ്യവും ക്രൂരവുമായ സൈബർ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kochi
കൊച്ചി

ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങി; വൻ ഗതാഗതക്കുരുക്ക്

ക്ലീനറുമായി തർക്കത്തെ തുടർന്ന് കളമശ്ശേരി–തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിന്റെ ഡ്രൈവർ ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയതോടെയാണ് ഇടപ്പള്ളി ജംഗ്ഷന് സമീപം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

ksrtc
കൊച്ചി

ലക്ഷ്യം ഭേദിച്ച് റെക്കോർഡ് കളക്ഷനുമായി കെഎസ്ആർടിസി എറണാകുളം ഡിപ്പോ; ഒറ്റദിവസം 95 സർവീസുകൾ, 29 ലക്ഷം രൂപ വരുമാനം

കെഎസ്ആർടിസി എറണാകുളം ഡിപ്പോയ്ക്ക് റെക്കോർഡ് കളക്ഷൻ. ഓഗസ്റ്റ് 31ന് 29,88,679 രൂപ വരുമാനം. ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയതോടെ ആണ് റെക്കോർഡ് കളക്ഷൻ നേടാൻ ഡിപ്പോയ്ക്ക് കഴിഞ്ഞത്.

kochi ganja case
കൊച്ചി

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; ഉന്തുവണ്ടിയിൽ കുപ്പികൾക്കിടയിൽ ഒളിപ്പിച്ച 26 കിലോ പിടികൂടി

കൊച്ചിയിൽ രണ്ടിടങ്ങളിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മൂന്ന് ഇതര സംസ്ഥാനക്കാരിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.

dowrvy
കൊച്ചി

സ്ത്രീധന പീഡന ആരോപണത്തിനിടെ യുവതിയുടെ മരണം; ഭർതൃമാതാവിനും മുത്തശ്ശിക്കുമെതിരെ പരാതി, ദുരൂഹതയെന്ന് ആരോപണം

പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും.

air port
കൊച്ചി

വിമാനത്താവളങ്ങളിൽ അനധികൃത ടാക്‌സികൾക്കെതിരെ നടപടി ശക്തം; 68 കേസുകൾ രജിസ്റ്റർ ചെയ്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന ടാക്സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. നിയമലംഘനങ്ങൾക്ക് 68 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,47,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

arrest
കൊച്ചി

കൊച്ചി ലേബർ കമ്മിഷണർ ഓഫിസിൽ മിന്നൽ രക്ഷാകവചം മോഷണം; പിടിയിൽ

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഓലിമുകളിലെ ഓഫിസ് സമുച്ചയത്തിന് മുകളിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ അഴിച്ചെടുത്താണ് മോഷണം നടത്തിയതെന്ന് പൊലീസ്. സഫിയാഖുൽ ഇസ്ലാം, മൊഫീദുൽ ഇസ്ലാം, മുസ്താഖുൽ ഷേക്ക് എന്നിവരാണ് പിടിയിലായത്.

kada
കൊച്ചി

കൊച്ചിയിൽ KADA വാർഷിക പൊതുയോഗം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (KADA)യുടെ 2026-ലെ വാർഷിക പൊതുയോഗം (Annual General Meeting) ഓഗസ്റ്റ് 4-ന് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു.

cat
കൊച്ചി

പൈപ്പിനുള്ളിൽ തല കുടുങ്ങി; പൂച്ചക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന, വീഡിയോ വൈറൽ

പൈപ്പിനുള്ളിൽ തല കുടുങ്ങി ശ്വാസംമുട്ടിയ പൂച്ചക്കുഞ്ഞിന് ജീവൻ തിരികെ നൽകി അഗ്നിരക്ഷാസേന; തൃപ്പൂണിത്തുറയിലെ രക്ഷാദൗത്യത്തിന്റെ വീഡിയോ വൈറൽ. 🐱🚒