കേരളം

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്; 4 ഡിഗ്രി വരെ ഉയരാം, ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയർന്ന ചൂടിന്റെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം

sun
sun

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ സംസ്ഥാനത്ത് അത്ര ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, വരും ദിവസങ്ങളിൽ ആശ്വാസമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.

ദിവസങ്ങളായി സംസ്ഥാനത്ത് ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും പല പ്രദേശങ്ങളിലും താപനില വീണ്ടും ഉയരുന്ന സാഹചര്യമാണുള്ളത്. ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Comments

Be the first to comment.