കൊച്ചി

ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങി; വൻ ഗതാഗതക്കുരുക്ക്

ക്ലീനറുമായി തർക്കത്തെ തുടർന്ന് കളമശ്ശേരി–തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിന്റെ ഡ്രൈവർ ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയതോടെയാണ് ഇടപ്പള്ളി ജംഗ്ഷന് സമീപം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

Kochi
Kochi

ഇടപ്പള്ളി ജംഗ്ഷന് സമീപം നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. കളമശ്ശേരി–തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിന്റെ ഡ്രൈവറാണ് ബസ് റോഡിൽ നിർത്തിയ ശേഷം ഇറങ്ങിപ്പോയത്.

ക്ലീനറുമായി തർക്കമുണ്ടായതിനെ തുടർന്നാണ് ഡ്രൈവർ ബസ് നിർത്തി ഇറങ്ങിപ്പോയതെന്നാണ് വിവരം. ഇതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ഇടപ്പള്ളി ജംഗ്ഷന് സമീപം ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Comments

Be the first to comment.