കോഴിക്കോട്

യാത്രയ്ക്കിടെ നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ട് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ

യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. 🚌❤️

omega
omega

യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ സമയബന്ധിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

തുടർന്ന് ബസ് ജീവനക്കാർ ഉടൻ തന്നെ ബസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഫാത്തിമ ആശുപത്രിയിലെത്തിച്ച യാത്രക്കാരന് അടിയന്തര ചികിത്സ നൽകി.

ഡോക്ടർ അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരന് ഹൃദയസംബന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തി ചികിത്സ നൽകുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായത്.

കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഒമേഗ’ ബസിലെ ജീവനക്കാരാണ് അടിയന്തര സാഹചര്യം മനസ്സിലാക്കി യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്.

Comments

Be the first to comment.