ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗത സംവിധായകൻ ശശാങ്ക് യെലേട്ടി ഒരുക്കിയ ഫാന്റസി ഫാമിലി ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒടിടിയിൽ എത്തി. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗത സംവിധായകൻ ശശാങ്ക് യെലേട്ടി ഒരുക്കിയ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സിലാണ് ചിത്രം ലഭ്യമാകുന്നത്. ഫാന്റസി ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.
‘ബാഹുബലി’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ നിർമാണത്തിൽ പങ്കാളികളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമാണത്തിൽ സഹകരിച്ചിട്ടുണ്ട്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മലയാളത്തിൽ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകരിലെത്തിച്ച ഭാവന സ്റ്റുഡിയോസിന്റെ വിതരണ വിഭാഗമായ ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ഫഹദ് ഫാസിൽ തന്റെ പതിവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ബാലതാരം സാറയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കാലഭൈരവയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. എസ്. എസ്. കാഞ്ചി സ്ക്രിപ്റ്റ് ഡെവലപ്‌മെന്റും ഹംസ അലി സഹരചനയും നിർവഹിച്ചിരിക്കുന്നു. ബാലാജി സുബ്രഹ്മണ്യമാണ് ഛായാഗ്രഹണം. പ്രവീൺ ആന്റണിയാണ് എഡിറ്റർ.
സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറായും ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പിആർഒ.
ഫാന്റസിയും കുടുംബബന്ധങ്ങളും കോർത്തിണക്കിയെത്തുന്ന ചിത്രം ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ കഥാപാത്രത്തെ കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക് നൽകുന്നത്.





Comments
Be the first to comment.