കൊല്ലം

‘വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ കഫേയുടെ പിതൃത്വം ഏറ്റെടുക്കുന്നു’; പത്മകഫേ ഉദ്ഘാടനത്തിൽ ഗണേഷ് കുമാറിന്റെ വിമർശനം

പുനലൂരിൽ നടക്കുന്ന എൻഎസ്എസിന്റെ പത്മകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. താൻ നേതൃത്വം നൽകിയാണ് പത്മകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു.

CAFE
CAFE

പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. താൻ നേതൃത്വം നൽകിയാണ് പത്മകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാധ്യമങ്ങളിലൂടെയാണ് പത്മകഫേയുടെ ഉദ്ഘാടന വിവരം അറിഞ്ഞതെന്നും അതിൽ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. അഭിമാനബോധത്തോടെ ആശംസകൾ നേരുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ഇന്ന് പത്മകഫേ ഉദ്ഘാടനം ചെയ്യുന്നത്.

പത്മകഫേയുടെ നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ കെ.ബി. ഗണേഷ് കുമാറിനെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയുണ്ടായ തർക്കങ്ങളും കൂട്ടരാജിയുമാണ് ഗണേഷ് കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്.

സംഭവത്തിന് പിന്നാലെ ഗണേഷ് കുമാറും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിലുള്ള പരസ്യപോര് ശക്തമായിരുന്നു. പത്മകഫേയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഗണേഷ് കുമാറിന്റെ പുതിയ പ്രതികരണം ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നത വീണ്ടും ചർച്ചയാക്കുകയാണ്.

Comments

Be the first to comment.