പ്രവാസകാലത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി; നാട്ടിലെത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റതായി പരാതി
തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ എടുത്തത്. പിന്നീടിവ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു

കൊല്ലം: ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ ഭർത്താവ് പ്രചരിപ്പിച്ചതായി പരാതി. ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി കാട്ടി കൊല്ലം സ്വദേശിനി പോലീസിൽ പരാതി നൽകി. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി കൊട്ടിയം പോലീസിൽ പരാതി നൽകിയത്. കൗൺസിലിങ്ങിന് നിർബന്ധിച്ചതോടെ ഭർത്താവ് ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ എടുത്തത്. പിന്നീടിവ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് വിവരം യുവതിയെ അറിയിച്ചത്. കൗൺസിലിങ് നൽകി യുവാവിനെ പിന്തിരിപ്പിക്കാനായി യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു. കൗൺസിലിങിന് രണ്ടു ദിവസം കൊണ്ടുപോവുകയും ചെയ്തു. എന്നാൽ മൂന്നാം ദിവസം ക്രൂരമായ മർദ്ദനം ഭർത്താവിൽ നിന്നും യുവതിക്ക് ഏൽക്കേണ്ടിവന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും അടക്കം യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കൊട്ടിയം പോലീസ് അന്വേഷണം ആരംഭിച്ചു.



Comments
Be the first to comment.