പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം. എരുത്തേമ്പതി വണ്ണാമട സ്വദേശിനിയും ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ അശ്വിനിയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച പനി ബാധിച്ചതിനെ തുടർന്ന് അശ്വിനിയെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
തൃശൂരിലെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെയുണ്ടായ 13 വയസ്സുകാരിയുടെ മരണം പ്രദേശത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.


Comments
Be the first to comment.