കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം
13–17 വയസ്സുകാരെ ലക്ഷ്യമിട്ട് കൂടുതൽ സുരക്ഷിതമായ ChatGPT അനുഭവം അവതരിപ്പിച്ച് OpenAI. കർശന സുരക്ഷാ നിയന്ത്രണങ്ങൾക്കും പഠനസഹായിയായ ‘സ്റ്റഡി മോഡ്’ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കുമൊപ്പം, രക്ഷിതാക്കൾക്ക് ചില ക്രമീകരണങ്ങൾ നിയന്ത്രിക്കാനാകുമെങ്കിലും കുട്ടികളുടെ ചാറ്റുകൾ നേരിട്ട് കാണാനാകില്ല.

കൗമാരക്കാർക്കായി കൂടുതൽ സുരക്ഷാ സംവിധാനങ്ങളും പഠനസൗകര്യങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ചാറ്റ്‌ജിപിടി അനുഭവം ആഗോളതലത്തിൽ അവതരിപ്പിച്ച് ഓപ്പൺഎഐ. 18 വയസിന് താഴെയുള്ള ഉപയോക്താക്കൾക്കായി കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടൊപ്പം പഠനത്തിന് സഹായിക്കുന്ന വിവിധ സൗകര്യങ്ങളാണ് പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 18 മുതൽ യോഗ്യരായ അക്കൗണ്ടുകളിൽ സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇത് വ്യാപിപ്പിക്കും.
13 മുതൽ 17 വയസ്സുവരെ; പ്രായം തിരിച്ചറിയും
13 മുതൽ 17 വയസ്സുവരെയുള്ള ഉപയോക്താക്കളെയാണ് പ്രധാനമായും പുതിയ കൗമാര അനുഭവത്തിലേക്ക് ഉൾപ്പെടുത്തുന്നത്. അക്കൗണ്ട് ഉടമയുടെ പ്രായം തിരിച്ചറിയാൻ ഓപ്പൺഎഐയുടെ പ്രായനിർണയ സംവിധാനങ്ങൾ ഉപയോഗിക്കും. 13നും 17നും ഇടയിൽ പ്രായമുള്ളവർക്ക് സ്വന്തം പ്രായം സ്ഥിരീകരിച്ചും കൗമാരക്കാർക്കായുള്ള പ്രത്യേക അനുഭവത്തിലേക്ക് പ്രവേശിക്കാനാകും.
പഠനം എളുപ്പമാക്കാൻ പഠനമോഡ്
പുതിയ സംവിധാനത്തിലെ പ്രധാന ആകർഷണമാണ് പഠനമോഡ്. ഗൃഹപാഠത്തിനോ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കോ സഹായം തേടുമ്പോൾ നേരിട്ട് ഉത്തരം നൽകുന്നതിനുപകരം ചോദ്യങ്ങൾ, സൂചനകൾ, ഘട്ടംഘട്ടമായ വിശദീകരണങ്ങൾ എന്നിവയിലൂടെ വിദ്യാർഥിയെ പ്രശ്നപരിഹാരത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ക്വിസുകളും മറ്റ് പരിശീലന സംവിധാനങ്ങളും ഉപയോഗിച്ച് പഠിച്ച കാര്യങ്ങൾ പരിശോധിക്കാനും കഴിയും. പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുമ്പോൾ പഠനമോഡ് ഉപയോഗിക്കാൻ ചാറ്റ്‌ജിപിടി നിർദേശിക്കാനും സാധിക്കും




Comments
Be the first to comment.