CRIME

അസമിൽ 15കാരിക്ക് നേരെ ക്രൂര ലൈംഗികാതിക്രമം; പെൺകുട്ടി കൊല്ലപ്പെട്ടു, അഞ്ച് പേർ പിടിയിൽ

അസമിലെ ഹൈലാകണ്ടി ജില്ലയിൽ 15 വയസുകാരിയെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്.

crime
crime

അസമിലെ ഹൈലാകണ്ടി ജില്ലയിൽ 15 വയസുകാരിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ പെൺകുട്ടിയെ പിന്നീട് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ലൈംഗികാതിക്രമവും കൊലപാതകവും നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ സംസ്ഥാനത്താകെ ശക്തമായ പ്രതിഷേധം ഉയർന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ അസാമിനെയും മിസോറാമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 6 ഉപരോധിച്ചു. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതികൾക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും അസം പൊലീസ് അറിയിച്ചു.

Comments

Be the first to comment.