ഇന്ത്യ

ഏറ്റവും പുതിയ ദേശീയ വാർത്തകൾ — രാഷ്ട്രീയം, പാർലമെന്റ്, തിരഞ്ഞെടുപ്പ്, സുപ്രീം കോടതി വിധികൾ, സർക്കാർ പദ്ധതികൾ, സംസ്ഥാന വാർത്തകൾ

udf
ഇന്ത്യ

കെപിസിസി അധ്യക്ഷൻ ‘ഫുൾ ടൈം’ വേണമെന്ന നിബന്ധന; ചോദ്യം ചെയ്ത് കൊടിക്കുന്നിൽ സുരേഷ്

‘ഫുൾ ടൈം’ കെപിസിസി അധ്യക്ഷൻ എന്ന നിബന്ധനയിൽ വ്യക്തതയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്. പാർട്ടി ഇതുസംബന്ധിച്ച് വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംപിമാരും എംഎൽഎമാരും ആയിരുന്നപ്പോഴാണ് പലരും കെപിസിസി അധ്യക്ഷന്മാരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

gopi
ഇന്ത്യ

ഒടുവിൽ സമ്മതിച്ചു? ഇ–20 ഇന്ധനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സുരേഷ് ഗോപി

ഇ-20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളുടെ എണ്ണം സർക്കാർ വിലയിരുത്തിയിട്ടില്ലെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിഷേധങ്ങൾക്കിടെ മറുപടി പുതിയ ചർച്ചകൾക്ക് വഴിവെച്ചു.

Man
ഇന്ത്യ

'ജോലി പോയി, വീട്ടിലെത്തണം, പണമില്ല'; ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുട്ടിയെ ചേർത്ത് പിടിച്ച് ടിടിഇ

ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുട്ടിയാത്രക്കാരനെ ശാസിക്കാതെ ചേർത്ത് പിടിച്ച ടിടിഇയുടെ കരുതൽ സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെ ഈ നിമിഷത്തിന് കൈയടിച്ച് നെറ്റിസൺസ്. ❤️🚆

man
ഇന്ത്യ

പനി ബാധിച്ച് ഭാര്യ മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭർത്താവ്

ചികിത്സാപ്പിഴവിൽ ഭാര്യ മരിച്ചെന്ന ആരോപണം; പ്രകോപിതനായ ഭർത്താവ് ആശുപത്രിക്ക് തീയിട്ടു, വൻ ദുരന്തം ഒഴിവായി.

MODE
ഇന്ത്യ

പ്രതികൂല സാഹചര്യങ്ങളിലും ഉച്ചകോടിക്കെത്തിയ ഇറാൻ പ്രസിഡന്റിന് നന്ദി; കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കണമെന്ന് മോദി

മസൂദ് പെസെഷ്കിയനും നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സംഘർഷവും നിലവിലെ സാഹചര്യങ്ങളും ചർച്ചയായി. നാവികരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് മോദി വ്യക്തമാക്കി. കപ്പലുകൾക്ക് സുരക്ഷിത സഞ്ചാരപാത ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

VANDE
ഇന്ത്യ

‘കേരളത്തിൽ ആരെങ്കിലും ജയിലിൽ പോയോ?’; ഒമർ അബ്ദുള്ളയോട് കോൺഗ്രസ്, വന്ദേമാതര വിവാദം മുറുകുന്നു

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതികരണത്തോട് മറുപടിയുമായി കോൺഗ്രസ്. ഒമർ അബ്ദുള്ളയുടെ പരാമർശം യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാര പറഞ്ഞു.

MISSING
ഇന്ത്യ

7 മാസത്തിന് ശേഷം 18കാരിയെ കണ്ടെത്തി; ആധാർ ഒടിപി വഴി ലൊക്കേഷൻ കണ്ടെത്തി, വിവാഹിതയും ഗർഭിണിയുമെന്ന് പൊലീസ്

ഏഴ് മാസത്തെ അന്വേഷണത്തിനൊടുവിൽ 18കാരിയെ കണ്ടെത്തി. കനകപുര താലൂക്കിലെ ഒരു ഗ്രാമത്തിൽ വിവാഹിതനായ ഒരാൾക്കൊപ്പം താമസിക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആധാർ ഒ.ടി.പി ഉപയോഗിച്ചതോടെയാണ് പൊലീസിന് യുവതിയുടെ ലൊക്കേഷൻ കണ്ടെത്താനായത്.

brics
ഇന്ത്യ

ബ്രിക്സ് ഉച്ചകോടിയിൽ കോൺഗ്രസിൽ ഭിന്നസ്വരം; ചിദംബരത്തിന് വിമർശനം, ശശി തരൂരിന് പിന്തുണ

ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യക്ക് എന്ത് പ്രയോജനമെന്ന പി. ചിദംബരത്തിന്റെ ചോദ്യത്തിന് പിന്നാലെ ഭിന്നാഭിപ്രായവുമായി ശശി തരൂർ. ബ്രിക്സ് ഇന്ത്യയുടെ നയതന്ത്ര കരുത്ത് വ്യക്തമാക്കുന്നതാണെന്ന് തരൂർ.

bank
ഇന്ത്യ

ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; 2 ദിവസത്തെ അവധിയടക്കം 5 പ്രധാന ആവശ്യങ്ങൾ

ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് ബാങ്ക് യൂണിയനുകൾ പണിമുടക്കിലേക്ക്. ചർച്ചകൾ പരാജയപ്പെട്ടാൽ ഈ മാസം തുടർച്ചയായി അഞ്ച് ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യത. ഒക്ടോബർ മുതൽ അനിശ്ചിതകാല സമരത്തിനും പ്രഖ്യാപനം.

del
ഇന്ത്യ

ഡോളറിനെതിരെ നിർണായക നീക്കം; ബ്രിക്സ് ഉച്ചകോടിയിൽ ‘ഡീ-ഡോളറൈസേഷൻ’ ചർച്ചയാക്കാൻ ഇന്ത്യ

ബ്രിക്സ് ഉച്ചകോടിയിൽ ‘ഡീ-ഡോളറൈസേഷൻ’ ചർച്ചയാക്കാൻ ഇന്ത്യ. ഡോളറിന് ബദലായ സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ച് 2026ലെ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ മുൻകൈയെടുക്കും. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ ഡോളറിനുള്ള ആശ്രിതത്വം കുറയ്ക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം

news
ഇന്ത്യ

ബ്രിക്സ് ഉച്ചകോടി: ദില്ലിയിൽ കനത്ത സുരക്ഷ; പൊലീസ് നിർദേശങ്ങൾ പുറത്തിറക്കി

ഉച്ചകോടിയോടനുബന്ധിച്ച് വിവിധ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ നൽകി.

mooodi
ഇന്ത്യ

ഇറാൻ–യുഎഇ തർക്കത്തിൽ ഇന്ത്യയുടെ നിർണായക ഇടപെടൽ; മോദി നേരിട്ട് രംഗത്ത്, ചൈനയുമായും ചർച്ചയ്ക്ക് സാധ്യത

സംയുക്ത പ്രഖ്യാപനത്തിൽ ധാരണയിലെത്തുന്നതിനായി ഇറാനും യുഎഇയും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ ഇന്ത്യ ശ്രമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ നേരിട്ട് ഇടപെടുമെന്നാണ് സൂചന. അതേസമയം, സാങ്കേതിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യ ഉന്നയിച്ചേക്കും.

Delhi
ഇന്ത്യ

ഖർഗെയെ അപമാനിച്ചെന്ന പരാതി; ‘ശുദ്ധീകരണത്തിൽ’ നടപടിയാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി ഇന്ന്

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതായാണ് പ്രതിപക്ഷ എംപിമാരുടെ ആരോപണം. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോകണമെന്നും എംപിമാർ ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നതെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

Rahul sir
ഇന്ത്യ

‘രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ല’; കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപക്വമെന്ന് എം.എ. ബേബി

ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണയെന്ന് എം.എ. ബേബി പറഞ്ഞു. പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. പ്രതിപക്ഷ നേതാവായതിനാലാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതെങ്കിൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും ഇതേ അവകാശവാദമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

bjp
ഇന്ത്യ

blink it
ഇന്ത്യ

doctor
ഇന്ത്യ

അണ്ണാ ഹസാരെ തീവ്രപരിചരണ വിഭാഗത്തിൽ; വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷണത്തിൽ

കടുത്ത വൈറൽ അണുബാധയും നിർജ്ജലീകരണവും മൂലം സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. റാലെഗാവ് സിദ്ധിയിൽ നിന്ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്.

flood
ഇന്ത്യ

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ.

missile
ഇന്ത്യ

ഓപ്പറേഷൻ സിന്ദൂറിലെ മിന്നും പ്രകടനം; ഇന്ത്യയ്ക്ക് 5 എസ്-400 മിസൈൽ സംവിധാനങ്ങൾ കൂടി നൽകാൻ റഷ്യയുടെ ഓഫർ

ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനത്തിന് പിന്നാലെ, അഞ്ച് എസ്-400 'സുദർശൻ' മിസൈൽ സംവിധാനങ്ങൾ കൂടി ഇന്ത്യക്ക് വിൽക്കാൻ റഷ്യ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഈ നിർദ്ദേശം ചർച്ചയായി. പുതിയ യൂണിറ്റുകൾ ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തും.

rajasthan high court
ഇന്ത്യ

രാജസ്ഥാൻ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ ശുപാർശ ചെയ്ത് കൊളീജിയം

രാജസ്ഥാൻ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കെ അഗർവാളിനെയാണ് രാജസ്ഥാൻ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തത്.

sonia gandhi
ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ ഭാഗം മാറ്റാൻ ബാഹ്യ സമ്മർദ്ദമില്ല'; നിലപാട് ആവർത്തിച്ച് പെൻഗ്വിൻ ഹൗസ്

കമ്പനിയുടെ അഭിഭാഷകരാണ് സോണിയ ഗാന്ധിയുടെ സഹായികളുമായി പലവട്ടം ചർച്ചകൾ നടത്തിയതെന്നും അഭിഭാഷകരുടെ നിർദ്ദേശങ്ങളെ ഒടുവിൽ സോണിയ ഗാന്ധി എതിർക്കുകയായിരുന്നുവെന്ന് പെൻഗ്വിൻ ഹൗസ് പറയുന്നു.

spicejet
ഇന്ത്യ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജീവനക്കാർക്ക് ശമ്പളമില്ല, കൊച്ചി–ഫുജൈറ സ്പൈസ്‌ജെറ്റ് വിമാനം നാളെ പുലർച്ചെ മാത്രം

അതിനിടെ പ്രതിസന്ധിയെത്തുടർന്ന് കൊച്ചി ഫുജൈറ വിമാന സർവ്വീസ് റദ്ദാക്കി. ദുബായ് കൊച്ചി വിമാനം അഞ്ചുമണിക്കൂർ വൈകിയാണ് പുറപ്പെടുക. ഇന്ന് രാത്രി 9.35ന് പുറപ്പെടേണ്ട കൊച്ചി ഫുജൈറ വിമാനം നാളെ പുലർച്ചെ ഒന്നരക്കേ പുറപ്പെടുകയൊള്ളുവെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.

modi
ഇന്ത്യ

ബാബറിൻ്റെ നാട്ടിൽ മോദിക്ക് പരമോന്നത ബഹുമതി'; പരിഹാസവുമായി ഒവൈസി

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാൻ്റെ പരമോന്നത ബഹുമതി ലഭിച്ചതിൽ പരിഹാസവുമായി അസദുദ്ദീൻ ഒവൈസി. ബാബറിൻ്റെ നാട്ടുകാരാണ് മോദിയെ ആദരിച്ചതെന്ന് പറഞ്ഞ ഒവൈസി, ഇനിയെങ്കിലും സംഘപരിവാർ ബാബറിനെ അധിക്ഷേപിച്ച് സംസാരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.

vijay  rahul gandhi
ഇന്ത്യ

വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണം; ടിവികെയെ വിമർശിച്ച് കോൺഗ്രസ്, രാഹുലിനെ അംഗീകരിച്ചില്ലെങ്കിൽ മന്ത്രി രാജിവയ്ക്കുമെന്ന്

വിജയ്‌യെ 2029-ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ടിവികെ നീക്കത്തിൽ കോൺഗ്രസ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.