കേരളം

ലൈഫ് ഫണ്ട് തട്ടിപ്പ്: റാണി ലക്ഷ്മിക്ക് സഹായം ലഭിച്ചെന്ന സംശയം; പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം

നാളുകളായി ഉള്ള വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്ക്ക് നടത്താൻ ആകില്ലെന്ന നി​ഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. റിമാൻഡിൽ ഉള്ള റാണിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

life problem
life problem

പത്തനംതിട്ട: പത്തനംതിട്ടയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ രാഷ്ട്രീയ ഉദ്യോ​ഗസ്ഥ ഒത്താശ ലഭിച്ചെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. മൂന്ന് പഞ്ചായത്തുകളിലെ തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തിച്ചേർന്നതായും പൊലീസ് വ്യക്തമാക്കുന്നു. നാളുകളായി ഉള്ള വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്ക്ക് നടത്താൻ ആകില്ലെന്ന നി​ഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. റിമാൻഡിൽ ഉള്ള റാണിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

Comments

Be the first to comment.