കൊച്ചി ലേബർ കമ്മിഷണർ ഓഫിസിൽ മിന്നൽ രക്ഷാകവചം മോഷണം; പിടിയിൽ
കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഓലിമുകളിലെ ഓഫിസ് സമുച്ചയത്തിന് മുകളിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ അഴിച്ചെടുത്താണ് മോഷണം നടത്തിയതെന്ന് പൊലീസ്. സഫിയാഖുൽ ഇസ്ലാം, മൊഫീദുൽ ഇസ്ലാം, മുസ്താഖുൽ ഷേക്ക് എന്നിവരാണ് പിടിയിലായത്.

കാക്കനാട് കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച കേസിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി മുസ്താഖുൽ ഷേക്ക് (26), അസം സ്വദേശികളായ സഫിയാഖുൽ ഇസ്ലാം (30), മൊഫീദുൽ ഇസ്ലാം (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. ഓലിമുകളിലെ ഓഫിസ് സമുച്ചയത്തിന്റെ മുകളിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും പ്രതികൾ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. മോഷണത്തിന് ശേഷം സഫിയാഖുൽ ഇസ്ലാമും മൊഫീദുൽ ഇസ്ലാമും ആലുവയിലേക്കും മുസ്താഖുൽ ഷേക്ക് കാക്കനാട്ടെ താമസസ്ഥലത്തേക്കും പോയി.
സംഭവത്തിൽ സംശയം തോന്നിയ ചില ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുസ്താഖുൽ ഷേക്ക് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് പ്രതികളെയും ആലുവയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.



Comments
Be the first to comment.