ഒരു റണ്‍സ് പോലും വഴങ്ങാതെ 3 വിക്കറ്റ്, വനിതാ ടി20 വിക്കറ്റ് വേട്ടയില്‍ ലോക റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ
ഇന്ത്യൻ ജേഴ്സിയിൽ തന്‍റെ 150-ാം ടി20 മത്സരം കളിക്കാനിറങ്ങിയ ദീപ്തി, തായ്‌ലന്‍ഡിനെതിരെ വെറും 1.1 ഓവറിൽ ഒരു റൺസ് പോലും വിട്ടുനൽകാതെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്.

ദുബായ്: വനിതാ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളറെന്ന ലോക റെക്കോർഡ് ഇനി ഇന്ത്യൻ ഓൾ റൗണ്ടർ ദീപ്തി ശർമയ്ക്ക്. വനിതാ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ തായ്‌ലൻഡിനെതിരെ 3 വിക്കറ്റ് വീഴ്ത്തി150 ടി20 മത്സരങ്ങളിൽ നിന്ന് 171 വിക്കറ്റുമായാണ് ദീപ്തി ലോക റെക്കോര്‍ഡിട്ടത്. 109 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ നേടിയിട്ടുള്ള തായ്‌ലൻഡ് സ്പിന്നർ തിപാച്ച പുത്തവോങ്ങിനെ മറികടന്നാണ് ദീപ്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്.
ഇന്ത്യൻ ജേഴ്സിയിൽ തന്‍റെ 150-ാം ടി20 മത്സരം കളിക്കാനിറങ്ങിയ ദീപ്തി, തായ്‌ലന്‍ഡിനെതിരെ വെറും 1.1 ഓവറിൽ ഒരു റൺസ് പോലും വിട്ടുനൽകാതെ മൂന്ന് വിക്കറ്റുകളാണ് പിഴുതത്. ദീപ്തിയുടെ ബൗളിങ് മികവിൽ തായ്‌ലൻഡിനെ 94 റൺസിന് തകര്‍ത്ത് ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു.



Comments
Be the first to comment.