രാഹുൽ ഗാന്ധിയെ പരിഹസിച്ച ട്വീറ്റ് വൈറൽ; അസിസ്റ്റന്റ് പ്രഫസറുടെ പോസ്റ്റിലെ വ്യാകരണപ്പിഴവുകൾ ചർച്ചയായി
"രാഹുലിനെ ട്രോളാൻ ഇറങ്ങിയ പോസ്റ്റ് ഒടുവിൽ തിരിച്ചടിയായി! 😅 'നിങ്ങളുടെ പോസ്റ്റിലാകെ ഗ്രാമർ മിസ്റ്റേക്കാണ്... സാരമില്ല, തെറ്റ് പറ്റുന്നത് സ്വാഭാവികമാണ്. പക്ഷേ നിങ്ങൾ ഒന്നുകൂടി ഇംഗ്ലീഷിൽ എം.എ എടുക്കുന്നത് നന്നായിരിക്കും' എന്ന കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 👀
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് സമൂഹമാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച ഒരു പോസ്റ്റ് വലിയ ചർച്ചയ്ക്കിടയാക്കി. അസിസ്റ്റന്റ് പ്രഫസറാണെന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ടെന്നും അവകാശപ്പെട്ട അർപ്പിത ചാറ്റർജി എന്ന യുവതിയുടെ ട്വീറ്റിലെ നിരവധി ഇംഗ്ലീഷ് വ്യാകരണപ്പിഴവുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയായത്.
'അന്ധഭക്ത്' എന്ന പ്രയോഗവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ടായിരുന്നു അർപ്പിതയുടെ പോസ്റ്റ്. എന്നാൽ പോസ്റ്റിലെ ഭാഷാപിശകുകൾ ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി പേർ അത് ചൂണ്ടിക്കാട്ടി പ്രതികരിച്ചു. ചിലർ തിരുത്തിയ പതിപ്പ് പങ്കുവെച്ചപ്പോൾ, മറ്റുചിലർ എ.ഐ. ഉപയോഗിച്ച് തിരുത്തിയ മറുപടികളും പങ്കുവെച്ചു.
"നിങ്ങളുടെ പോസ്റ്റിലാകെ വ്യാകരണപ്പിഴവാണ്. സാരമില്ല, തെറ്റ് പറ്റുന്നത് സ്വാഭാവികമാണ്. പക്ഷേ നിങ്ങൾ ഒന്നുകൂടി ഇംഗ്ലീഷിൽ എം.എ. എടുക്കുന്നത് നന്നായിരിക്കും" എന്നൊരു കമന്റ് ഉൾപ്പെടെ നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ബുധനാഴ്ച ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി 'അന്ധഭക്ത്' എന്ന പരാമർശം നടത്തിയത്. തുടർന്ന് ഭരണപക്ഷം ഇത് സഭ്യമല്ലാത്ത പ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് സ്പീക്കർ പ്രസംഗരേഖയിൽ നിന്ന് ആ ഭാഗം നീക്കം ചെയ്യാൻ നിർദേശം നൽകി.
സംഭവവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ തുടരുകയാണ്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.