ടി.ജി. മോഹൻദാസിന്റെ അറസ്റ്റ്: പൊലീസിന് വീഴ്ചയെന്ന് കോടതി
ടി.ജി. മോഹൻദാസിന്റെ അറസ്റ്റിൽ പൊലീസിന് വീഴ്ചയെന്ന് കോടതി. അറസ്റ്റ് ചെയ്യുമ്പോൾ നോട്ടിസ് നൽകിയില്ലെന്നും സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചില്ലെന്നും കോടതി വിമർശിച്ചു.

ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന കേസിൽ ആർഎസ്എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റിൽ പൊലീസ് വീഴ്ചയുണ്ടായെന്ന് കോടതി. അറസ്റ്റ് സമയത്ത് നോട്ടിസ് നൽകാത്തതും സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കാത്തതുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് തോന്നിയതിനാലാണ് നടപടികൾ സ്വീകരിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വിശദീകരണം.
ടി.ജി. മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചു. മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിജെപി പിന്തുണ പ്രഖ്യാപിച്ചപ്പോൾ, എസ്എഫ്ഐ പ്രവർത്തകർ കോടതിക്ക് മുന്നിൽ മോഹൻദാസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വിദ്വേഷപരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ടി.ജി. മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ചെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും, പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ചു.
തുടർച്ചയായി മൂന്ന് ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. കേസിൽ സ്ത്രീത്വത്തെ അധിക്ഷേപിച്ചതടക്കമുള്ള കൂടുതൽ വകുപ്പുകളും ചുമത്തിയതായി പൊലീസ് അറിയിച്ചു. മൊബൈൽ ഫോണിൽ നിന്ന് അധിക്ഷേപകരമായ വീഡിയോകൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.





അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.