ക്രൈം

വർഷകാല സമ്മേളനം അവസാനിക്കാൻ 2 ദിവസം മാത്രം; അമിത് ഷാ ഇന്നും എത്തിയേക്കില്ല, പ്രതിഷേധം തുടരും

പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാൻ രണ്ട് ദിവസം മാത്രം; ബുധനാഴ്ചയും പ്രതിപക്ഷ പ്രതിഷേധം തുടർന്നേക്കും.

amitsha
amitsha

ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സഭയിൽ ബുധനാഴ്‌ചയും പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത. വിദ്യാർഥി സമരങ്ങൾക്കെതിരെ നടന്ന പോലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. എന്നാൽ ആഭ്യന്തര മന്ത്രി ഇന്ന് സഭയിൽ എത്തുമോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.


വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിക്ക് പുറമെ അയോധ്യ രാമക്ഷേത്ര വിഷയവും ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ ചർച്ച നടന്നിട്ടില്ല. പ്രതിപക്ഷ ഭരണത്തിലുള്ള ഝാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്കെതിരെ നടന്ന പോലീസ് നടപടികളും ചർച്ചയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് വഴങ്ങില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.


സഭാ സമ്മേളനം അവസാനിക്കുന്നത് വരെ തങ്ങളുടെ അംഗങ്ങൾ സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും ഇതിനോടകം വിപ്പ് നൽകിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.