അമിത് ഷാ സഭയിലെത്തുമോ? പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; പാർലമെന്റ് ഓഫീസിലെത്തി ആഭ്യന്തര മന്ത്രി
പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ, സഭയിലെത്താതെ ഔദ്യോഗിക ഓഫീസിൽ തുടരുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ സഭയിലെത്തുമോ എന്ന ആകാംക്ഷയ്ക്കിടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമാകുന്നു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സഭയിലെത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇന്ന് ലോക്സഭയിൽ പട്ടികപ്പെടുത്തിയ നാല് ബില്ലുകളിൽ രണ്ടെണ്ണം അവതരിപ്പിക്കേണ്ടത് അമിത് ഷായായിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെ സഭയിലെത്തിയിട്ടില്ല.
അമിത് ഷായുടെ അഭാവത്തിൽ സഹമന്ത്രിമാർ ബില്ലുകൾ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം, ആഭ്യന്തരമന്ത്രിയുടെ പാർലമെന്റിലെ ഔദ്യോഗിക ഓഫീസിൽ അമിത് ഷാ എത്തിയിട്ടുണ്ട്. സഭയിലെത്താത്തതിനെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഓഫീസിലെത്തൽ.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.