ഇന്ത്യ

ജെൻ സികൾക്ക് പ്രധാനമന്ത്രിയുടെ സന്ദേശം; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻ സികൾക്ക് ജീവിതപാഠവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; കുറുക്കുവഴികൾ ഒഴിവാക്കി ലക്ഷ്യത്തിലേക്ക് മുന്നേറണമെന്നും ഇഷ്ടപ്പെടുന്ന വ്യക്തിയുടെ ആത്മകഥ വായിക്കണമെന്നും ആഹ്വാനം.

PM Narendra Modi
PM Narendra Modi

ഡൽഹി: ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കാതെ കഠിനാധ്വാനത്തിലൂടെ മുന്നേറണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾ അവർ ആരാധിക്കുന്ന വ്യക്തികളുടെ ആത്മകഥകൾ വായിക്കണമെന്നും അതിലൂടെ ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്രവും അനുഭവങ്ങളും മനസ്സിലാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

രാജ്യത്തിന്റെ യുവത്വത്തെ പ്രശംസിച്ചും പ്രധാനമന്ത്രി രംഗത്തെത്തി. യുവാക്കൾ രാജ്യത്തിന്റെ ഭാവി മാത്രമല്ല, വർത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സംവേദനക്ഷമത, സേവന മനോഭാവം, കഴിവ് എന്നിവയിലൂടെ ഇന്ത്യൻ യുവത്വം ലോകമെമ്പാടും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്നും അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.