ഇന്ത്യ

രാജസ്ഥാൻ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ ശുപാർശ ചെയ്ത് കൊളീജിയം

രാജസ്ഥാൻ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കെ അഗർവാളിനെയാണ് രാജസ്ഥാൻ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തത്.

rajasthan high court
rajasthan high court


ദില്ലി: രാജസ്ഥാൻ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസിനെ നിർദ്ദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കെ അഗർവാളിനെയാണ് രാജസ്ഥാൻ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തത്. രാജസ്ഥാനിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇന്നലെ അഞ്ചു ദിവസത്തെ അവധി എടുത്തിരുന്നു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ശർമ്മയ്ക്ക് നൽകിയിരുന്ന കേസുകൾ മറ്റ് ബെഞ്ചുകൾ ആയിരിക്കും പരിഗണിക്കുക.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.