കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് കണ്ണൂർ സർവകലാശാല അനുമതിയില്ല; ‘ഷീ ഫെസ്റ്റ്’ നടത്തുമെന്ന് എസ്എഫ്ഐ

പാലയാട് ക്യാമ്പസിൽ നിശ്ചയിച്ചിരുന്ന ‘ഷീ ഫെസ്റ്റിന്’ അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. വൈസ് ചാൻസലറുടെ മുൻകൂർ അനുമതിയില്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു. അതേസമയം, പരിപാടി നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.

kanur
kanur


കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ നിശ്ചയിച്ചിരുന്ന ‘ഷീ ഫെസ്റ്റിന്’ അനുമതി നിഷേധിച്ചു. പരിപാടിയിൽ ഐഷി ഘോഷ് പങ്കെടുക്കാനിരിക്കെയാണ് സർവകലാശാലയുടെ നടപടി. വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു.

ഇന്ന് രാവിലെ 11.30നാണ് ഷീ ഫെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്നും നിശ്ചയിച്ച സമയത്ത് തന്നെ പരിപാടി നടത്തുമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ തോമസ് വ്യക്തമാക്കി. സർവകലാശാലാ അധികൃതർക്കെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.

അതേസമയം, ഷീ ഫെസ്റ്റ് ബലം പ്രയോഗിച്ച് തടയില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. പരിപാടി നടത്തിയാൽ വിദ്യാർഥികളോട് വിശദീകരണം തേടാനാണ് തീരുമാനം. ഇതോടെ പരിപാടി നടത്താനുള്ള എസ്എഫ്ഐയുടെ തീരുമാനവും സർവകലാശാലയുടെ നിലപാടും തമ്മിലുള്ള തർക്കം കൂടുതൽ ശക്തമാകുകയാണ്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.