മലപ്പുറം

ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം മലപ്പുറത്ത്

മലപ്പുറത്ത് വാക്കുതർക്കത്തിനിടെ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ച് അച്ഛനെ കൊലപ്പെടുത്തി. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

crime
crime

മലപ്പുറത്ത് വാക്കുതർക്കത്തിനിടെ മകന്റെ ആക്രമണത്തിൽ പരിക്കേറ്റ വേലായുധനെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.