സ്പോർട്സ് ടുഡേ

കേരള ക്രിക്കറ്റ് ലീഗ് ഫാൻസ് ലീഗ്: തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രതിധ്വനിക്ക് കിരീടം

കേരള ക്രിക്കറ്റ് ലീഗ് ആവേശത്തിൽ ഫാൻസ് ലീഗിലും കിരീടപ്പോരാട്ടം. തിരുവനന്തപുരം ടെക്നോപാർക്കിൽ നടന്ന ഫാൻസ് ലീഗിൽ ‘പ്രതിധ്വനി’ ചാംപ്യൻമാരായി. ഫൈനലിൽ ഇൻഫോസിസ് ടീമിനെ പരാജയപ്പെടുത്തിയാണ് പ്രതിധ്വനി കിരീടം സ്വന്തമാക്കിയത്. അതേസമയം, കൊല്ലത്ത് നടന്ന ഫാൻസ് ലീഗിൽ ‘ആഷസ് കൊട്ടാരക്കര’ ചാംപ്യൻമാരായി.

KERALA CRICKET LEAGUE
KERALA CRICKET LEAGUE


കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ഇനി പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ, തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം ഉയരുന്നു. ടൂർണമെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാർക്കിൽ സംഘടിപ്പിച്ച ഫാൻസ് ലീഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടെക്നോപാർക്കിലെ ഐ.ടി പ്രൊഫഷണലുകൾ മാറ്റുരച്ച മത്സരത്തിൽ ഐ.ടി തൊഴിലാളികളുടെ സന്നദ്ധ സംഘടനയായ പ്രതിധ്വനി കിരീടം സ്വന്തമാക്കി. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർ ഫാൻ ടീമായി കളിച്ച പ്രതിധ്വനി, ഫൈനലിൽ ട്രിവാൻഡ്രം റോയൽസിന്റെ ഫാൻ ടീമായ ഇൻഫോസിസിനെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.