മലാഗയെ തകർത്തു, മൗറീഞ്ഞോയ്ക്ക് കീഴിൽ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍, ബെല്ലിങ്ഹാമിനും എംബാപ്പെയ്ക്കും ഗോൾ
സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച് റയൽ മാഡ്രിഡ് പോയിന്‍റ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചു. ആദ്യ പകുതിയിൽ വെറും 10 മിനിറ്റിന്‍റെ ഇടവേളയിലാണ് റയൽ മലാഗയുടെ വലയിൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടിയത്.

മാഡ്രിഡ്: ഹോസെ മൗറീഞ്ഞോ പരിശീലകനായെത്തിയ പുതിയ സീസണിൽ വിജയത്തുടർച്ച നിലനിർത്തി റയൽ മാഡ്രിഡ്. ലാ ലിഗയിൽ മലാഗയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർത്തത്. സാന്തിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ ജൂഡ് ബെല്ലിങ്ഹാം, കിലിയൻ എംബാപ്പെ, അർദ ഗുലർ എന്നിവർ റയലിനായി ലക്ഷ്യം കണ്ടപ്പോൾ ഒരു ഗോൾ മലാഗ ഗോൾകീപ്പർ അൽഫോൺസോ ഹെരേറോയുടെ വക ഓൺ ഗോളായിരുന്നു
സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച് റയൽ മാഡ്രിഡ് പോയിന്‍റ് പട്ടികയിൽ ആധിപത്യം ഉറപ്പിച്ചു. ആദ്യ പകുതിയിൽ വെറും 10 മിനിറ്റിന്‍റെ ഇടവേളയിലാണ് റയൽ മലാഗയുടെ വലയിൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടിയത്. 19-ാം മിനിറ്റിൽ രണ്ടു പ്രതിരോധ താരങ്ങളെ വെട്ടിച്ച് മികച്ചൊരു സോളോ റണ്ണിലൂടെ ബെല്ലിങ്ഹാമാണ് റയലിന്‍റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.