സ്പോർട്സ് ടുഡേ

മെസിയുടെ വാക്ക് പാലിക്കണം; ക്യാമ്പ് നൗവിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടം എത്തിക്കുമോ റോഡ്രി?

തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമാണെന്ന് റോഡ്രി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്പെയിന് ലോകകിരീടം സമ്മാനിച്ച നായകന് ബാഴ്സലോണയുടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ക്യാമ്പ് നൗവിലേക്ക് കിരീടം എത്തിക്കാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

fc barcelona
fc barcelona

2018, ആഗസ്റ്റ് 15. പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുൻപ് ലയണല്‍ മെസി ക്യാമ്പ് നൗവിനെ സാക്ഷി ന‍ിര്‍ത്തി ബാഴ്സലോണ ആരാധകര്‍ക്ക് ഒരു വാക്കുകൊടുത്തു. ചാമ്പ്യൻസ് ലീഗ് ആ മണ്ണിലേക്ക് തിരികെയെത്തിക്കുമെന്ന്. അനിവാര്യമായിരുന്നു ആ ഉറപ്പ്, കാരണം മറുവശത്ത് തുടര്‍ച്ചയായ മൂന്ന് കിരീടങ്ങളുമായി യൂറോപ്പ്യൻ ഫുട്ബോളിനെ സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക് ചുരുക്കിയിരുന്നു റയല്‍ മാഡ്രിഡ്. എട്ട് സീസണുകളുടെ ദൂരം പിന്നിട്ടു, മെസിക്കൊ അയാള്‍ക്ക് ശേഷം വന്നവ‍ര്‍ക്കൊ പറഞ്ഞ വാക്കുകളോട് നീതി പുല‍‍ര്‍‍ത്താൻ സാധിച്ചിട്ടില്ല...

ഒരിക്കല്‍ക്കൂടി ബാഴ്സ ആരാധകരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയാണ് മറ്റൊരാള്‍. റോഡ്രിഗൊ ഹെ‍ര്‍ണാണ്ടസ് കസാന്റെ എന്ന റോഡ്രി. തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണെന്ന് അയാള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. സ്പെയിന് ലോകകിരീടം നേടിക്കൊടുത്ത നായകന് ബാഴ്സലോണയുടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയുമോ.

ബാഴ്സലോണയുടെ മധ്യനിര പെഡ്രിയും ഡാനി ഓല്‍മോയും ഗവിയും ചേര്‍ന്നതാണ്. പക്ഷേ മൂവ‍‍ര്‍ക്കും നല്‍കാൻ കഴിയാത്ത ഒന്ന് റോഡ്രിക്ക് സാധിക്കും, കണ്‍ട്രോള്‍ ആൻഡ് സ്റ്റബിലിറ്റി. ബുസ്ക്വറ്റ്സിന്റെ പിൻഗാമിയായി റോഡ്രിയെ വാഴ്ത്തുമ്പോള്‍, ബുസ്ക്വറ്റ്സിനെപ്പോലൊരു ഹോള്‍ഡിങ് മിഡ് ഫീല്‍ഡര്‍ മാത്രമല്ല റോഡ്രി, ഫൈനല്‍ തേഡിലും കൃത്യമായ ഇൻഫ്ലുവൻസ് ചെലുത്താൻ കഴിയുന്ന ബൂട്ടുകളാണത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.