ടെക്നോളജി

ആഗോള വിപണികളിൽ AIയുടെ സ്വാധീനം ചർച്ച ചെയ്ത് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’

സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജന്‍റിക് എഐയുടെ പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം.

tech
tech

തിരുവനന്തപുരം: ആഗോളതലത്തിൽ നിർമ്മിതബുദ്ധി (എ.ഐ.) സൃഷ്ടിക്കുന്ന മാറ്റങ്ങളും വ്യാവസായിക സാധ്യതകളും ചർച്ച ചെയ്തുകൊണ്ട് 'ഇന്നൊവേഷൻ ടു ഇംപാക്ട്' നേതൃത്വ സംവാദം ടെക്നോപാർക്കിലെ പാർക്ക് സെന്‍ററിൽ നടന്നു. ഫ്ളൈടെക്സ്റ്റിന്‍റെ വാർഷിക സംഗമമായ 'ആഹ്വാൻ 26'-ന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക, വാണിജ്യ, അക്കാദമിക് രംഗങ്ങളിലെ പ്രമുഖരും ദുബായ്, ജപ്പാൻ, ജർമ്മനി, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈടെക്സ്റ്റിന്‍റെ ബിസിനസ് പങ്കാളികളും നേതൃനിരയും പങ്കെടുത്തു.

സൈമൺ-കുച്ചർ ഇന്ത്യ മാനേജിങ് പാർട്ണർ അമിത് കുമാർ അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ ഒ.എൻ.ഡി.സി. മുൻ സി.ഇ.ഒ. കോശി ടി., അശോക സർവകലാശാല ഡീനും ഐ.ഐ.ടി. ഡൽഹി പ്രൊഫസറുമായ പ്രൊഫ. ശന്തനു ചൗധരി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സി.ഇ.ഒ. അഭിക് ചാറ്റർജി, പ്രൊഫൈൽ-ആസ്-എ-സർവീസ് സി.ഇ.ഒ. ഡോ. ടിമോ മാർക്സ്, ഫ്ളൈടെക്സ്റ്റ് വൈസ് പ്രസിഡന്റ് നിലാദ്രി സെൻ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജന്‍റിക് എഐയുടെ പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. എ.ഐ. സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നതല്ല, എഐയുടെ സ്വാധീനം എങ്ങനെ വിപുലീകരിക്കാം എന്നതാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നു സ്വാഗത പ്രസംഗത്തിൽ ഫ്ലൈടെക്സ്റ്റ് സി.ഇ.ഒ. ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.