തിരുവനന്തപുരം

കേരളത്തിൽ സ്വർണവില കുറഞ്ഞു; വെള്ളിവില മാറ്റമില്ലാതെ, ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കുറഞ്ഞ് 14,940 രൂപയും ഒരു പവന് 1,19,520 രൂപയുമായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

gold
gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണത്തിന് ഒരു ഗ്രാമിന് 14,940 രൂപയും പവന് 1,19,520 രൂപയുമായി വില. കേരളത്തിൽ തിരുവോണ ദിവസമായ ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1,20,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര സ്വർണ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കേരളത്തെ സ്വർണ വിലയിലും പ്രതിഫലിക്കാറുള്ളത്. അതേ സമയം, കേരളത്തിലെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.