

അനുബന്ധ വാർത്തകൾ

മന്ത്രിയുടെ ഓഫീസുമായി ഭിന്നതയെന്ന് റിപ്പോർട്ട്; ടി.വി. അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി
ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്ന് ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ സ്ഥാനത്തുനിന്ന് മാറ്റിയതായി റിപ്പോർട്ട്. പകരം ഡി. ബാലമുരളിയെ പുതിയ ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ടി.വി. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് മാറ്റിനിയമിച്ചത്.

വഖഫ് ബോർഡിൽ സമവായം; എ.പി. വിഭാഗത്തിനും പ്രാതിനിധ്യം, നിർദേശിക്കുന്ന വ്യക്തിക്ക് അംഗത്വം നൽകും
വഖഫ് ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സമവായമായതായി റിപ്പോർട്ട്. എ.പി. വിഭാഗം നിർദേശിക്കുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാനാണ് ധാരണ. മുഖ്യമന്ത്രിയും പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ സമവായ നീക്കങ്ങൾക്ക് പിന്നാലെ വഖഫ് മന്ത്രി ഇന്ന് വൈകിട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും.

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖക്കെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നത് എന്നായിരുന്നു ആർ. ശ്രീലേഖയുടെ വിവാദ പരാമർശം. ആർ ശ്രീലേഖക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

കിഫ്ബി സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയെന്ന് വിദഗ്ധ സമിതി; കടമെടുപ്പ് അവസാനിപ്പിക്കാൻ ശുപാർശ, റിപ്പോർട്ട് ഇന്ന് നിയമസഭയിൽ
കിഫ്ബി സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാണെന്ന വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് പിന്നാലെ കടമെടുപ്പ് അവസാനിപ്പിക്കാനും ധനവകുപ്പിന്റെ നിയന്ത്രണം ശക്തമാക്കാനും ശുപാർശ. റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. അതേസമയം, കിഫ്ബിയുടെ പ്രവർത്തനരീതിയിൽ സമഗ്ര മാറ്റം വരുത്താനുള്ള നീക്കത്തെ പ്രതിപക്ഷം എതിർക്കുമെന്നാണ് സൂചന.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.