തമിഴ്‌നാട്ടിൽ പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വേണമെന്ന് അൽഫോൺസ്; മുഖ്യമന്ത്രിയോട് അഭ്യർഥന
"സിനിമയിലെ 24 മേഖലകളും ഒരുമിച്ച് പഠിപ്പിക്കുന്ന പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വേണം"; തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യോട് അഭ്യർഥനയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ.
തമിഴ്‌നാട്ടിൽ സിനിമയുടെ എല്ലാ മേഖലകളും ഒരുമിച്ച് പഠിക്കാനാകുന്ന പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ മുഖ്യമന്ത്രി ജോസഫ് വിജയ്‌യോട് അഭ്യർഥിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്.
നിലവിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സിനിമയുമായി ബന്ധപ്പെട്ട നാലോ അഞ്ചോ പ്രധാന വിഷയങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നതെന്ന് അൽഫോൺസ് പറഞ്ഞു. എന്നാൽ സിനിമയിലെ 24 മേഖലകളെക്കുറിച്ചും വിദ്യാർഥികൾക്ക് പഠിക്കാനാകുന്ന രീതിയിൽ ഒരു പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തമിഴ്‌നാട്ടിൽ ആരംഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സിനിമയിലേക്ക് എത്താൻ ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് ഇത് വലിയ അവസരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിജയ്‌യുടെ മകൻ സഞ്ജയയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ അൽഫോൺസ് പുത്രൻ പദ്ധതിയിട്ടിരുന്നുവെന്ന് 'ലിയോ' ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് വിജയ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സഞ്ജയ്‌ക്ക് അഭിനയത്തേക്കാൾ സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനായിരുന്നു താൽപര്യമെന്നും അതിനാലാണ് ആ ഓഫർ സ്വീകരിക്കാതിരുന്നതെന്നും വിജയ് പറഞ്ഞിരുന്നു.
സംവിധാനത്തിന് പുറമെ അഭിനയത്തിലും സജീവമാണ് അൽഫോൺ

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.