ഇന്ത്യ

അനിൽ അംബാനിക്കെതിരെ CBI കേസ്; LICയ്ക്ക് 2,684.57 കോടിയുടെ നഷ്ടമെന്ന് ആരോപണം

നിക്ഷേപിച്ച തുകയുടെ ഭൂരിഭാഗവും തിരികെ ലഭിച്ചില്ല; തുക വകമാറ്റി ചെലവഴിച്ചെന്നും വഞ്ചന നടത്തിയെന്നും ആരോപണം. പരാതിയിൽ സിബിഐ നേരത്തെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

Anil
Anil

റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനിക്കും എംഡി സതീഷ് സേട്ടിനുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. എൽഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി.

റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ എൽഐസി ഏകദേശം 3,900 കോടി രൂപ നിക്ഷേപിച്ചിരുന്നതായാണ് വിവരം. എന്നാൽ നിക്ഷേപിച്ച തുകയുടെ ഭൂരിഭാഗവും തിരികെ ലഭിച്ചില്ലെന്നാണ് പരാതി.

നിക്ഷേപിച്ച തുക വകമാറ്റി ചെലവഴിക്കുകയും വഞ്ചന നടത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐ നേരത്തെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.