INDIA

'ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം'; 'എന്റെ മക്കളെ നിങ്ങളെപ്പോലെ വളർത്താനാണ് ആഗ്രഹം' എന്ന് ജ്യോതിക

"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം"; "എന്റെ മക്കളെ നിങ്ങളെപ്പോലെ വളർത്തണം" എന്ന് ജ്യോതിക, സിജെപി സമരത്തിന് പിന്തുണ.

Girl
Girl

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ നടക്കുന്ന സിജെപി (Cockroach Janata Party) പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി ജ്യോതിക.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ചത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ജ്യോതിക, താൻ രാജ്യത്തെ വിദ്യാർഥികൾക്കും അവരുടെ ഭാവിക്കുമൊപ്പമാണെന്നും ഉത്തരവാദിത്തത്തിനും ജനാധിപത്യ ഇന്ത്യയ്ക്കും വിദ്യാഭ്യാസ പരിഷ്‌കരണത്തിനുമൊപ്പമാണെന്നും കുറിച്ചു.

"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക. സ്ഥാനമൊഴിയുക. ഞാൻ നമ്മുടെ രാജ്യത്തെ വിദ്യാർഥികൾക്കും അവരുടെ ഭാവികൾക്കുമൊപ്പം നിൽക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിനൊപ്പം നിൽക്കുന്നു. ഞാൻ ജനാധിപത്യ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നു. ഞാൻ വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി നിലകൊള്ളുന്നു," എന്നാണ് ജ്യോതിക പോസ്റ്റിൽ കുറിച്ചത്.

സോനം വാങ്ചുക്, അഭിജീത് ദീപകെ, സൗരവ് ദാസ് എന്നിവരെ പരാമർശിച്ച ജ്യോതിക, "അമ്മ എന്ന നിലയിൽ ഞങ്ങളുടെ മക്കളെ നിങ്ങളെപ്പോലെ വളർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ തുറന്ന് പറയുന്ന ജെൻ സീ തലമുറയെ ഓർത്ത് അഭിമാനിക്കുന്നു. ഒന്നിച്ചുചേർന്നാൽ 'നമ്മളാണ് ഇന്ത്യ' എന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സഹായിച്ചതിനും ഞങ്ങളെ നിർഭയരാക്കിയതിനും നന്ദി, സി.ജെ.പി. ജയ് ഹിന്ദ്," എന്നും കുറിച്ചു.

ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി നിരവധി സിനിമാതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, റഹ്‌മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ, സിജു സണ്ണി, നസ്‌ലിൻ, മീനാക്ഷി എന്നിവർക്കൊപ്പം വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്ലാൻ തുടങ്ങിയവരും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.