കാസർഗോഡ്

വൈദ്യുതി ലൈനിൽ തട്ടി ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു; കാസർകോട് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെറിയ റോഡിലൂടെ ട്രക്ക് കടന്നുപോകുമ്പോൾ താഴ്ന്നു നിൽക്കുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന് തീപിടിച്ചു. ട്രക്കിൽ ഉണ്ടായിരുന്ന സാധനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്.

fire
fire

കാസർകോട്: മൗവ്വലിൽ വൈദ്യുതി ലൈനിൽ തട്ടി ട്രക്കിന് തീ പിടിച്ചു. വിവരമറിഞ്ഞയുടൻ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിൽ പള്ളിക്കര മേൽ പാലത്തിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ വാഹനങ്ങൾ മൗവ്വലിലൂടെ വഴി തിരിച്ചു വിട്ടിരുന്നു. ചെറിയ റോഡിലൂടെ ട്രക്ക് കടന്നുപോകുമ്പോൾ താഴ്ന്നു നിൽക്കുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന് തീപിടിച്ചു. ട്രക്കിൽ ഉണ്ടായിരുന്ന സാധനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്. സംഭവത്തിൽ ആൾ അപായമില്ല. കർണാടക രജിസ്ട്രേഷനിലുള്ളതാണ് ട്രക്ക്. തീയണച്ച ശേഷം ട്രക്ക് റോഡിൽ നിന്നും മാറ്റി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.