കേരളം

കെ-ഡിസ്‌കിൽ നിന്ന് കുടുംബശ്രീ പുറത്ത്; ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതാൻ സർക്കാർ

അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ.

kudumbasree
kudumbasree

തിരുവനന്തപുരം: കെ-ഡിസ്‌കും കുടുംബശ്രീയും തമ്മിലുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ നിലവിലെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ തീരുമാനം. പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്റി അംബാസഡർ സംവിധാനം പൂർണമായും അവസാനിപ്പിച്ചു. ജില്ലാതലത്തിൽ പ്രവർത്തിച്ചിരുന്ന പ്രോഗ്രാം മാനേജർമാരുടെ സേവനവും ഇനി ആവശ്യമില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രധാനമായും നടപ്പാക്കിയ പദ്ധതിയാണ് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’. അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിൽ തൊഴിൽ സംബന്ധമായ വിവരശേഖരണം, സർവേ, നൈപുണ്യ വികസനം എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിന്റെ ഭാഗമായി കുടുംബശ്രീക്കായിരുന്നു പ്രധാന ചുമതലകൾ നൽകിയിരുന്നത്.

എന്നാൽ പുതിയ സർക്കാർ തീരുമാനത്തോടെ പദ്ധതിയുടെ നടത്തിപ്പിൽ നിർണായകമായ മാറ്റങ്ങളാണ് വരുന്നത്. ഓഗസ്റ്റ് 31ന് ശേഷം പദ്ധതിക്കായി കുടുംബശ്രീയുടെ സേവനം ആവശ്യമില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കെ-ഡിസ്‌കും കുടുംബശ്രീയും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കുന്നതോടെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളും പുതിയ രീതിയിൽ ക്രമീകരിക്കാനാണ് സർക്കാർ നീക്കം. പദ്ധതിയുടെ നിലവിലെ സംവിധാനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.