കേരളം

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 400 രൂപ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,270 രൂപയും ഒരു പവന് 1,14,160 രൂപയുമായി. കേരളത്തിലെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു

gold
gold


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയോളം വർധിച്ചു. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,270 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയുമായി കേരളത്തിലെ സ്വർണ വില. ഇക്കഴിഞ്ഞ ശനിയാഴ്ച്ച 22 കാരറ്റ് ഒരു ഗ്രം സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2500 രൂപയുമാണ് വില വരുന്നത്.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.