കേരളം

തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം; ഒരേസമയം 11 പേർക്ക് കടിയേറ്റു

തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 പേർക്ക് കടിയേറ്റു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരുന്നെങ്കിലും ഒരേസമയം ഇത്രയധികം പേർ ആക്രമിക്കപ്പെടുന്നത് ആദ്യമായാണെന്ന് നാട്ടുകാർ.

dog
dog


തിരുവനന്തപുരം തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് കടിയേറ്റു. നത്തുറ ഭാഗത്ത് ഇന്ന് രാവിലെയാണ് സംഭവം. റോഡിലൂടെ എത്തിയ നായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

കടിയേറ്റ 11 പേരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. പ്രദേശത്ത് നേരത്തെയും തെരുവുനായ ശല്യം ഉണ്ടായിരുന്നെങ്കിലും ഒരേസമയം ഇത്രയധികം പേർക്ക് ആക്രമണമുണ്ടാകുന്നത് ആദ്യമായാണെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് പരിശോധന നടത്തി. തെരുവുനായകൾക്ക് വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മേയറും നഗരസഭയും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.