കേരളം

വാഹന പരിശോധന നടത്തും, പിഴയില്ല; ‘പണിമുടക്കി’ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴയിട്ട സംഭവത്തിൽ രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.

RTO ENFORCEMENT
RTO ENFORCEMENT

രക്ഷാപ്രവർത്തന വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. പിഴ ഈടാക്കാതെ വാഹനപരിശോധന നടത്താനാണ് തീരുമാനം. സർക്കാർ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാൽ ഉദ്യോഗസ്ഥർ അമിതാധികാരം പ്രയോഗിച്ചെന്നാണ് ഗതാഗതമന്ത്രി സി.പി. ജോണിന്റെ പ്രതികരണം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.