കേരളം

വൈപ്പർ ഇട്ടില്ല, ബസ് നിർത്താതെ പോയി, കെഎസ്ആർടിസി ബസിന് നേരെയുണ്ടായ മുട്ടയേറ് കൊള്ളശ്രമമെന്ന സംശയം

കർണാടകയിലെ വിടതിയിൽ വച്ചാണ് സൂപ്പർ ഡീലക്സ് ബസിന് നേരെ മുട്ടയേറുണ്ടായത്. വൈപ്പർ ഇടാതെ വണ്ടിയോടിച്ച് പോയതാണ് രക്ഷയായതെന്നാണ് സുരേഷ് പറയുന്നത്.

ksrtc
ksrtc


ബെംഗളൂരുവിൽ നിന്ന് കാസർഗോഡേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിന് നേരെ കർണാടകയിലെ വിടതിയിൽ അജ്ഞാതരുടെ മുട്ടയേറ്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിന് പിന്നിൽ ബസ് അപായപ്പെടുത്താനുള്ള ശ്രമമാണോയെന്ന സംശയത്തിലാണ് അധികൃതർ. ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെയായിരുന്നു ആക്രമണം.

അഞ്ചുപേരടങ്ങുന്ന സംഘമാണ് ബസിന് നേരെ മുട്ട എറിഞ്ഞതെന്നാണ് ഡ്രൈവർ സുരേഷ് പറയുന്നത്. ബസ് നിർത്തുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടർന്ന് ആളുകളും വെളിച്ചവുമുള്ള സ്ഥലത്ത് എത്തുന്നതുവരെ വാഹനം നിർത്താതെ ഓടിക്കുകയായിരുന്നു. വൈപ്പർ പ്രവർത്തിപ്പിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് രക്ഷയായതെന്നും സുരേഷ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട സ്ഥലത്തിന് സമീപത്താണ് വീണ്ടും ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയമാണ്. സംഭവത്തിൽ ഗതാഗത മന്ത്രി അന്വേഷണത്തിന്

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.