വന്ദേമാതരം പൂർണമായി ആലപിക്കണോ? ചീഫ് സെക്രട്ടറിയുടെ കത്തിൽ ആശയക്കുഴപ്പം തുടരുന്നു
കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം കേരളത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കുമ്പോഴും, ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫിസ് തദ്ദേശവകുപ്പിന് നൽകിയ നിർദ്ദേശം ഇതുവരെ പിൻവലിച്ചിട്ടില്ല. ഇതോടെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുകയാണ്.

കേരളത്തിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുന്നു. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, പൂർണമായി ആലപിക്കണമെന്ന തരത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസ് തദ്ദേശ സ്വയംഭരണ വകുപ്പിന് നൽകിയ നിർദ്ദേശം ഇതുവരെ പിൻവലിച്ചിട്ടില്ല. ഇതോടെ സർക്കാർ നിലപാടിൽ വ്യക്തത വേണമെന്ന ആവശ്യം ശക്തമാകുകയാണ്. നിർദ്ദേശം പിൻവലിക്കാത്ത സാഹചര്യത്തിൽ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്കിടയിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.