കൊച്ചി

അഭിമന്യു കേസ്: ക്യാമ്പസ് ഫ്രണ്ട്–പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഹർജി തള്ളി; രഹസ്യ വിചാരണയില്ല

അഭിമന്യു കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട്–പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ നൽകിയ ഹർജി കോടതി തള്ളി. ഇതോടെ കേസിൽ രഹസ്യ വിചാരണ ഉണ്ടാകില്ല.

campus
campus

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ കേസിന്റെ വിചാരണ പരസ്യമായി നടക്കും. വിചാരണ ഒക്ടോബർ 15ന് ആരംഭിക്കും.

മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും അഭിമന്യുവിന്റെ ബന്ധുക്കളെയും കോടതിമുറിയിൽ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. വിചാരണയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. കേസിൽ 16 പ്രതികളാണ് വിചാരണ നേരിടുന്നത്. പ്രതികളിൽ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമുണ്ട്.

കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.