കൊച്ചി

കൊച്ചിയിൽ KADA വാർഷിക പൊതുയോഗം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (KADA)യുടെ 2026-ലെ വാർഷിക പൊതുയോഗം (Annual General Meeting) ഓഗസ്റ്റ് 4-ന് കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു.

kada
kada

സമ്മേളനത്തിന് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന ശ്രീ. ജോൺ കെ. പോൾ അധ്യക്ഷത വഹിച്ചു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായെത്തിയ ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ. നാഗരാജു, IPS ഓട്ടോമൊബൈൽ ഡീലർമാർ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ വിശദമായ മറുപടി നൽകുകയും മേഖലയുമായി ബന്ധപ്പെട്ട നിർണായക നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തു.

തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്തതിനോടൊപ്പം പുതിയ ഭാരവാഹികളെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ് – ശ്രീ. മനോജ് കുറുപ്പ്

വൈസ് പ്രസിഡന്റ് – ശ്രീ. സാബു ജോണി

സെക്രട്ടറി – ശ്രീ. സോണി ചീരൻ

ട്രഷറർ – ശ്രീ. നിഹാസ് കെ. എം.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും കൗൺസിൽ അംഗങ്ങളുടെയും പൂർണ പട്ടിക ഉടൻ തന്നെ അംഗങ്ങൾക്ക് ലഭ്യമാക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.

സമ്മേളനം വിജയകരമാക്കുന്നതിന് സാമ്പത്തികമായും സംഘടനാപരമായും സ്പോൺസർഷിപ്പിലൂടെയും മറ്റ് എല്ലാ വിധത്തിലും പിന്തുണയും സഹകരണവും നൽകിയ എല്ലാ അംഗങ്ങൾക്കും, ഡീലർമാർക്കും, സ്പോൺസർമാർക്കും കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

കേരളത്തിലെ ഓട്ടോമൊബൈൽ ഡീലർമാരുടെ അവകാശങ്ങളും പൊതുതാൽപര്യങ്ങളും സംരക്ഷിക്കുന്നതിനും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ഐക്യത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുപോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.