വിദ്യാഭ്യാസ വാർത്തകൾ

ക്ലാറ്റ് 2027 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; പരീക്ഷ ഡിസംബർ 6ന്

ക്ലാറ്റ് 2027 പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

CLAT 2027

ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027ന്റെ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

2026 ഡിസംബർ 6ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് പരീക്ഷ നടക്കുക. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഓഫ്‌ലൈൻ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് നിർബന്ധമാണ്. അതിനാൽ വിദ്യാർഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.