'യുഎസ് ഇപ്പോൾ മരിച്ചുകഴിഞ്ഞു, ഇങ്ങോട്ട് ആരും വരേണ്ട'; ഇന്ത്യൻ യുവാവിന്റെ മുന്നറിയിപ്പ്, വിസാ നയം ചർച്ചയാകുന്നു
അമേരിക്കയിലേക്ക് പഠനത്തിനും ജോലിക്കുമായി പോകുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ യുവാവ് അനുഷ്ക് ശർമ. യുഎസിലെ വിസ, തൊഴിൽ നയങ്ങളിലെ അനിശ്ചിതത്വം കാരണം മറ്റ് രാജ്യങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. സിപിടി, ഒപിടി, എച്ച് 1 ബി വിസകളിലെ മാറ്റങ്ങളാണ് പ്രധാന ആശങ്കയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയിലേക്ക് പഠനത്തിനും ജോലിക്കുമായി പോകാൻ ഒരുങ്ങുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ യുവാവ് അനുഷ്ക് ശർമ. നിലവിൽ യുഎസിലെ വിസ, തൊഴിൽ നയങ്ങളിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇപ്പോൾ അമേരിക്കയിലേക്ക് വലിയ സാമ്പത്തിക നിക്ഷേപം നടത്തുന്നത് ഒഴിവാക്കണമെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അനുഷ്ക് ശർമ ആവശ്യപ്പെട്ടത്. 'യുഎസ് ഇപ്പോൾ മരിച്ച് കഴിഞ്ഞു' എന്ന പരാമർശത്തോടെ പങ്കുവയ്ക്കപ്പെട്ട അനുഷ്ക് ശർമയുടെ വീഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്.
'യുഎസ് തീർന്നു, മറ്റ് രാജ്യങ്ങൾ തെരഞ്ഞെടുക്കുക'
അമേരിക്കയിലേക്ക് വരുന്ന ഇന്ത്യൻ വിദ്യാർഥികളെ താൻ നേരത്തെ സഹായിച്ചിരുന്നുവെന്നും എന്നാൽ, നിലവിലെ സാഹചര്യത്തിൽ യുഎസ് ശുപാർശ ചെയ്യാൻ കഴിയില്ലെന്നും ശർമ പറയുന്നു. പ്രത്യേകിച്ച് ബിസിനസ് പ്രോഗ്രാമുകൾ തെരഞ്ഞെടുക്കുന്നവർ മറ്റ് രാജ്യങ്ങളിലെ സർവകലാശാലകൾ പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകൾക്കൊപ്പം കാനഡ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി.



അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.