അന്താരാഷ്ട്ര വാർത്തകൾ

ഇറാനെതിരെ ട്രംപിന്റെ കടുത്ത ഭീഷണി; 'അങ്ങനെ സംഭവിച്ചാൽ ഇറാന്റെ കപ്പലുകൾ കടലിന്റെ അടിത്തട്ടിലെത്തും'

ഇറാൻ ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാന്റെ കപ്പലുകളും മറ്റ് യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇറാനെതിരെ കടുത്ത നിലപാട് ആവർത്തിച്ചാണ് ട്രംപിന്റെ ഭീഷണി.

Trump Points

അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാനിയൻ കപ്പലുകൾ കടലിൽ മുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിയത്. ഉപരോധം ഭേദിക്കാൻ ഇറാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളോടായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം.

ഇറാൻ ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ രാജ്യത്തിന്റെ കപ്പലുകളും മറ്റ് യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ പുതുവർഷത്തിനുശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയാണ് ഇറാനെന്നും കാര്യമായ വിട്ടുവീഴ്ചകൾക്ക് രാജ്യം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.