ആറുമാസത്തെ അവധിക്ക് അംഗീകാരം; സുഗതൻ തുടരുമെന്ന് കൗൺസിൽ
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ ആറുമാസത്തെ അവധി അപേക്ഷ കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചു. കൗൺസിൽ യോഗത്തിൽ വിഷയത്തിൽ ചർച്ച നടന്നതിനെ തുടർന്നാണ് അവധി അനുവദിക്കാൻ തീരുമാനമായത്.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ ആറുമാസത്തെ അവധി അപേക്ഷ കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചു. മേയർ വി.വി. രാജേഷ് കൗൺസിലിൽ അവതരിപ്പിച്ച അപേക്ഷയ്ക്ക് 51 കൗൺസിലർമാർ പിന്തുണ നൽകിയതോടെയാണ് തീരുമാനം.
അവധി അനുവദിച്ചതോടെ അടുത്ത ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ സുഗതന് അയോഗ്യത നേരിടേണ്ട സാഹചര്യമുണ്ടാകില്ല. സ്വതന്ത്ര കൗൺസിലർ സുധീഷും അപേക്ഷയെ അനുകൂലിച്ച് വോട്ട് ചെയ്തു.
അതേസമയം, തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കൗൺസിൽ യോഗത്തിൽ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ കൗൺസിലർമാർ 'കാപ്പാ പ്രതി ഇവിടെ വേണ്ട' എന്നെഴുതിയ ബാനറുകൾ ഉയർത്തി പ്രതിഷേധിച്ചു.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത കൗൺസിലർ അയോഗ്യനാകുമെന്ന ചട്ടമുള്ളതിനാലാണ് സുഗതൻ അവധി അപേക്ഷ സമർപ്പിച്ചത്. സുഗതൻ പങ്കെടുക്കാതിരുന്ന മൂന്നാമത്തെ കൗൺസിൽ യോഗമായിരുന്നു ഇന്നത്തേത്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.