കേരളം

സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂക്ഷമോ? എ ഗ്രൂപ്പിന്റെ പരാതിക്കെതിരെ വിഡി പക്ഷം; വിവാദം വലുതാക്കാൻ ശ്രമമെന്ന് വിലയിരുത്തൽ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് എഐസിസിക്ക് നൽകിയ പരാതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പരാതിക്ക് പിന്നിൽ സർക്കാരിനെതിരായ സംഘടിത നീക്കമാണെന്നാണ് വിഡി സതീശൻ അനുകൂലികളുടെ വിലയിരുത്തൽ. എഐസിസി ഇടപെടലിന് ശേഷം മാത്രം വിഷയത്തിൽ പ്രതികരിക്കാനാണ് സതീശൻ പക്ഷത്തിന്റെ തീരുമാനം.

Indian Official

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എഐസിസി അധ്യക്ഷന് പരാതി നൽകിയ എ ഗ്രൂപ്പിന്റെ നീക്കത്തെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രി വിഡി സതീശനെ അനുകൂലിക്കുന്ന വിഭാഗം കാണുന്നത്. സംസ്ഥാന കോൺഗ്രസിലെ കെസി വേണുഗോപാൽ ഗ്രൂപ്പും എ ഗ്രൂപ്പും നടത്തുന്ന സമ്മർദ നീക്കങ്ങൾക്ക് തൽക്കാലം വഴങ്ങേണ്ടതില്ലെന്നാണ് വിഡി സതീശൻ പക്ഷത്തിന്റെ തീരുമാനം.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയല്ല പരാതി നൽകിയതെന്നാണ് എ ഗ്രൂപ്പിന്റെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത ശ്രമമായാണ് എ ഗ്രൂപ്പിന്റെ നീക്കത്തെ വിഡി സതീശൻ വിഭാഗം വിലയിരുത്തുന്നത്.

ഇതിന്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് നീക്കങ്ങൾക്കെതിരെ മറുപരാതിയുമായി എഐസിസിയെ സമീപിക്കേണ്ടതില്ലെന്നാണ് വിഡി പക്ഷത്തിന്റെ നിലപാട്. എ ഗ്രൂപ്പിന്റെ പരാതിയിൽ എഐസിസി നേതൃത്വം ചോദ്യങ്ങൾ ഉന്നയിച്ചാൽ മാത്രം തങ്ങളുടെ ഭാഗം വിശദീകരിച്ചാൽ മതിയെന്നാണ് സതീശൻ അനുകൂലികളുടെ തീരുമാനം.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.